ശബരിമല വിഷയത്തിൽ നിയമനിർമാണം; കോൺഗ്രസ് സംസ്ഥാനനിലപാടിന് അംഗീകാരം

congress-sabarimala
SHARE

ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണമെന്ന കോൺഗ്രസ്‌ സംസ്ഥാന  നിലപാടിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം. ശബരിമല യുവതിപ്രവേശന വിഷയത്തിൽ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നു  കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ശബരിമല വിഷയത്തിൽ ദേശിയ നേതൃത്വത്തിന്റെ നിലപാടല്ല കെപിസിസിക്ക് എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ശ്രദ്ധേയമായ ചുവടുമാറ്റം.  

ശബരിമല വിഷയത്തിൽ കോൺഗ്രസ്‌  കേരളത്തിൽ നടത്തുന്ന സമരങ്ങൾക്ക് ദേശിയ നേതൃത്വത്തിന്റെ പോലും പിന്തുണയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ  വിമർശനങ്ങൾക്കിടെയാണ് ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് ദേശിയ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണമെന്ന യു.ഡി.എഫ് എം. പിമാരുടെ ആവശ്യത്തെ കോൺഗ്രസ്‌ നേതൃത്വം പിന്തുണക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം  കൃത്യമായ മറുപടിയാണ് കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാല നൽകുന്നത്

ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചു കറുത്ത ബാഡ്ജ് അണിഞ്ഞുകൊണ്ട് പാർലമെൻറിൽ എത്തിയ കോൺഗ്രസ്‌ എം. പി മാരെ സോണിയ ഗാന്ധി ശാസിച്ചു എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ ഉറപ്പായതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസ്‌ തീരുമാനം

MORE IN KERALA
SHOW MORE