ദേശീയപാത ഭൂമിയേറ്റെടുപ്പ്; പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

ekm-paravoor
SHARE

എറണാകുളം പറവൂരില്‍ ദേശീയപാതാ ഭൂമിയേറ്റെടുപ്പിനുള്ള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് 2013ലെ നിയമമനുസരിച്ചുളള നഷ്ടപരിഹാരം നല്‍കാന്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത  യോഗത്തില്‍ ധാരണയായി. 

നഷ്ടപരിഹാര പാക്കേജില്‍ വ്യക്തത വരാതെ സ്ഥലം എറ്റെടുക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു സമരസമിതിയുടെ നിലപാട്. ഇതോടെ തിങ്കളാഴ്ച ആരംഭിച്ച സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് സമരക്കാരുമായി കലക്ടര്‍ ചര്‍ച്ചക്ക് തയാറായി.   തുടര്‍ന്ന് കല്ക്ട്രേറ്റില്‍ നടത്തിയ ചര്‍ച്ചയില്‍  2013ല്‍ പാര്‍ലമെന്റില്‍ പാസിക്കിയ നിയമമനുസരിച്ചുളള നഷ്ടപരിഹാരം  എല്ലാവര്‍ക്കും നല്‍കാന്‍ ധാരണയായി. കച്ചവടസ്ഥാപനങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ ഉടമക്കൊപ്പം കച്ചവടക്കാര്‍ക്കും നശ്ടപരിഹാരം ലഭിക്കുന്ന വിധത്തില്‍ പാക്കേജ് വേണമെന്നും യോഗത്തില്‍ ആവശ്യമുണ്ടായി . കൂടുതല്‍ സ്ഥലം എറ്റെടുക്കുന്നുവെന്ന് ആക്ഷേപമുളളവര്‍ക്ക്  രേഖാമൂലംപരാതി  സമര്‍പ്പിക്കാന്‍ അവസരം നല്‍കാനും യോഗത്തില്‍ ധാരണയായി

ചര്‍ച്ച പ്രഹസനമായിരുന്നെന്നും ഭൂമി ബലമായി പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സമരക്കാര്‍ ആരോപിച്ചു. വിയോജിപ്പുളളവരെ നേരിട്ട് വിളിച്ച് അന്വേഷണം നടത്തണമെന്ന നാഷണല്‍ ഹൈവേ ആക്ട് നടപ്പാക്കിയല്ല.അതിനാല്‍ സമരം തുടരും. നഷ്ടപരിഹാരത്തില്‍ തീരുമാനമായെങ്കിലും സ്ഥലമേറ്റെടുപ്പ് സുഗമമായിരിക്കില്ലെന്ന സൂചനകളാണ് സമരസമിതി നല്‍കുന്നത്. ഇതിനെ എത് വിധത്തില്‍ നേരുടുമെന്നതാകും സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി

MORE IN KERALA
SHOW MORE