വനിതാ മതിലിൽ പങ്കെടുക്കും; പിന്തുണച്ച് മഞ്ജു വാര്യരും; വിഡിയോ

manju
SHARE

സിപിഎം നടത്തുന്ന വനിതാമതിലിന് പിന്തുണയറിയിച്ച് നടി മഞ്ജു വാര്യരും. 'വുമണ്‍സ് വാൾ' എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം വനിതാ മതിലിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. വിഡിയോ സന്ദേശത്തിലൂടെയാണ് പ്രതികരണം. 

''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'', മഞ്ജു വിഡിയോയിൽ പറഞ്ഞു. 

വനിതാമതില്‍ വിജയിപ്പിക്കാന്‍ പി.സതീദേവി കണ്‍വീനറായി സംഘാടക സമിതിയും 101 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വനിതാമതില്‍ ചരിത്രസംഭവമാക്കാന്‍ പുരോഗമനാഭിമുഖ്യമുള്ള എല്ലാ വനിതകളും പങ്കെടുക്കണമെന്നാണ് സംഘാടകസമിതിയുടെ ആഹ്വാനം.

ശബരിമല യുവതിപ്രവേശനത്തിനെതിരായ  സമരത്തെ പ്രതിരോധിക്കാനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതിലെന്ന ആശയവുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സാമൂഹികസാമുദായിക സംഘടനകളുടെ യോഗത്തിന്റേതായിരുന്നു തീരുമാനം.

MORE IN KERALA
SHOW MORE