ഡോ.എം.ഐ.സഹദുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും മാതൃക: ഗവര്‍ണര്‍ പി.സദാശിവം

sahadulla-book
SHARE

ധാര്‍മികതയിലും മികവിലും ഊന്നിയ വൈദ്യശാസ്ത്രമാണ് നാടിന്റെ പ്രാഥമിക ആവശ്യമെന്ന് ഗവര്‍ണർ ജസ്റ്റിസ് പി.സദാശിവം. ഡോ.എം.ഐ.സഹദുള്ളയുടെ പ്രവര്‍ത്തനം എല്ലാ ഡോക്ടര്‍മാര്‍ക്കും മാതൃകയാണെന്നും ഗവര്‍ണർ പറഞ്ഞു. ഡോ.എം.ഐ.സഹദുള്ള രചിച്ച വൈറ്റല്‍സൈന്‍സ് എന്ന പുസ്തകം ഗവര്‍ണർ പ്രകാശനം ചെയ്തു. 

ഇന്റേണല്‍മെഡിസിന്‍ വിദഗ്ധന്‍, അധ്യാപകന്‍, ആരോഗ്യസ്ഥാപന മാനേജ്മെന്റിലെ നൂതന വഴികള്‍ കണ്ടെത്തിയയാള്‍,  ഈ നിലകളില്‍ പ്രശസ്തനായ ഡോ.എം.ഐ.സഹദുള്ളയുടെ ആദ്യപുസ്തകമാണ് വൈറ്റല്‍സൈന്‍സ്. ആരോഗ്യ, മാനേജ്മെന്റ് മോഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശകമാണ് സഹദുള്ളയുടെ പ്രവര്‍ത്തനവും പുസ്തകവുമെന്ന് ഗവര്‍ണർ പറഞ്ഞു.

ഡോക്ടെറന്നെ നിലയില്‍ എന്നും ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങള്‍ നാടിനുവേണ്ടി നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ഡോ.എം.ഐ.സഹദുള്ള പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ സഹദുള്ളയുടെ പുസ്ത പ്രകാശനത്തിന് അദ്ദേഹത്തിന്റെ അധ്യാപകരും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട പ്രൗഢമായ സദസും സാക്ഷിയായി.

MORE IN KERALA
SHOW MORE