സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്കേറുന്നു; പൊലീസ് നിയന്ത്രണങ്ങളിൽ അയവ്

sabarimala44
SHARE

സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്കേറുന്നു. പൊലീസ് നിയന്ത്രണങ്ങളിൽ അയവുവരുത്തി. കെ. എസ്.ആർ.ടി.സി ശബരിമല സർവീസുകൾക്കു സീസണിലെ റെക്കോർഡ് കളക്ഷനിലെത്തി. ഇതിനിടെ, നിലയ്ക്കലിൽനിന്ന് പമ്പയിലേക്കുള്ള ksrtc ബസുകളിൽ പൊലീസ് പരിശോധന കർശനമാക്കി.

ഇന്നലെ മാത്രം പമ്പവഴി മലചവിട്ടിയത് എണ്പത്തിനായിരത്തോളം തീർത്ഥാടകർ. ഈ  സീസണിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്തജനത്തിരക്ക്.

ഹൈകോടതി നിർദേശത്തെ തുടർന്നാണ് പൊലീസ്   ബാരിക്കേഡുകൾ നീക്കം ചെയ്തത്.

 പുലർച്ചെ മൂന്നു മുതൽ പതിനൊന്നു മണിവരെ ബാരിക്കേഡുകൾ തുറന്നു വെക്കും. ഹൈകോടതി നിരീക്ഷക സമിതി അംഗം ജസ്റ്റിസ് പി ആർ രാമൻ പൊലീസ് നടപടികൾ  വിലയിരുത്തി.

പുതിയ സുരക്ഷഉദ്യോഗസ്ഥർ ചുമതലയേറ്റതിന്  പിന്നാലെ, നിലയ്ക്കലിൽ പൊലീസ്പരിശോധന കർശനമാക്കി. പമ്പയിലേക്കുപോകുന്ന എല്ലാ കെഎസ്ആർടിസി ബസുകളുടെയും ഉള്ളിൽകയറിയാണ് പരിശോധന നടത്തുന്നത്. യുവതികൾ എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പരിശോധനയെന്നാണ് വിവരമെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. 

തിരക്ക് വർധിച്ചത് കെഎസ്ആര്ടിസിക്കും ഗുണമായി. ഈ സീസണിൽ നിലക്കൽ -പമ്പ സർവിസിൽ ഏറ്റവുംകൂടുതൽ വരുമാനം നേടിയത് ഇന്നലെയാണ്. അന്പത്തിയൊന്നുലക്ഷത്തി നാല്പത്തിയേഴായിരത്തി അഞ്ഞൂറ്റിഎൺപത്രൂപ. 

നിരോധനാജ്ഞ തുടരുന്നു. നിരീക്ഷണം വീണ്ടും ശക്തമാക്കുന്നു. ഇതിനിടയിലും ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഒരിടവേളക്ക് ശേഷം വീണ്ടും വർധനവ് ഉണ്ട്.

MORE IN KERALA
SHOW MORE