രണ്ടുതലയുള്ള ആട്ടിൻകുട്ടി; കൗതുകം കാണാൻ ജനക്കൂട്ടം

goat-two-head
SHARE

ചെട്ടിക്കാട് കണിയാമ്പുറത്ത് കൗതുകമായി രണ്ട് തലയുള്ള ആട്ടിൻകുട്ടി പിറന്നു. കെ.ജെ. ബെന്നിയുടെ വീട്ടിലാണു തള്ളയാട് രണ്ടു തലയുള്ള ആട്ടിൻകുട്ടിയെ പ്രസവിച്ചത്.ഇന്നലെ രാവിലെ 8.30നാണ് ആടു പ്രസവിച്ചത്. രണ്ട് ആട്ടിൻകുട്ടികളുണ്ട്. അതിലൊന്നിനാണ് ഒരു ഉടലും രണ്ടു തലയുമുള്ളത്. 

തലയ്ക്കു ഭാരക്കൂടുതലുള്ളതിനാൽ ആട്ടിൻകുട്ടിക്ക് എഴുന്നേറ്റു നിൽക്കാൻ സാധിച്ചിട്ടില്ല. രണ്ടു ശിരസുകളിലെ വായിലൂടെ ആട്ടിൻകുട്ടി പാൽ കുടിക്കുന്നുണ്ട്. വെറ്ററിനറി ഡോക്ടറെത്തി പരിശോധിച്ചു. കാതുക ആട്ടിൻകുട്ടി 24 മണിക്കൂർ നിരീക്ഷണത്തിലാണ്. സംഭവമറിഞ്ഞ് ആട്ടിൻകുട്ടിയെ കാണാൻ ഒട്ടേറെയാളുകളാണു ബെന്നിയുടെ വീട്ടിലെത്തുന്നത്.

MORE IN KERALA
SHOW MORE