അമിത വിശപ്പും ഓട്ടിസവും തളർത്തി; സുമനസ്സുകളുടെ സഹായം തേടി ഒരു കുടുംബം

gopika
SHARE

മകളുടെ അമിത വിശപ്പ് ഒരു കുടുംബത്തെ ആകെ തളര്‍ത്തുന്ന കാഴ്ചയാണ് പൊന്നാനി എരമംഗലത്തുള്ളത്. ജന്മനാ ഒാട്ടിസമുള്ള ഗോപികയുടെ വിശപ്പകറ്റാനും ചികില്‍സക്കുമായും സ്വന്തമായുണ്ടായിരുന്ന വീടുപോലും കുടുംബത്തിന് വില്‍ക്കേണ്ടി വന്നു.സുഖമില്ലാത്ത മകളെ ഒന്നു സുരക്ഷിതമായി കിടത്താന്‍ ഒരു വീടിനായി  നല്ലമനസുകളുടെ സഹായം തേടുകയാണിവര്‍

ഗോപിക കുഞ്ഞായിരിക്കുമ്പോള്‍ ഈ അമ്മ മനസ് അറിഞ്ഞതാണ് മകളുടെ അമിത വിശപ്പിനെകുറിച്ച്.എന്നാല്‍ അത് ഒരു രോഗമാണെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി. ജന്മനാ ഒാട്ടിസമുണ്ട്, സംസാരിക്കില്ല, ഒരാളുടെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല.നിര്‍മാണ തൊഴിലാളിയായിരുന്നു ഗോപികയുടെ അഛന്‍ ബിജു.മകളുടെ ചികില്‍സാക്കായുള്ള ഒാട്ടത്തിനിടെ  വീണു പോയി തലക്കും ഹൃദയത്തിനും ശസ്ത്രക്രിയ കഴിഞ്ഞു.ജോലിചെയ്യാന്‍ കഴിയില്ല.ബിജുവിന് വരുമാനമുള്ളപ്പോള്‍ മകളുടെ രോഗത്തിനെ കുറിച്ച് ആരെയും  അറിയിച്ചിരുന്നില്ല. ആലപ്പുഴയില്‍ ആകെ ഉണ്ടായിരുന്ന  നാലു സെന്റും വീടും മകളുടെ ചികില്‍സക്കായി വിറ്റു.ഇപ്പോള്‍ താമസിക്കുന്നത് മരത്തടികൊണ്ടുണ്ടാക്കിയ ഈ കൊച്ചു കൂരയിലാണ്.അതും സ്വന്തമല്ല.ഒരു വര്‍ഷതത്ിനുള്ളില്‍ ഈ വീട് ഒഴിഞ്ഞുകൊടുക്കേണ്ടിവരും.ഒരു ദിവസം മുപ്പത് പ്രാവശ്യം  ഗോപികകക്് ഭക്ഷണം വേണം . തടി കൂടികൂടി വരുന്നു.വിശന്നു കരയുമ്പോള്‍ സ്വന്തം വിശപ്പു മറന്നു ഈ അഛനും അമ്മയും മകളെ സന്തോഷിപ്പിക്കും.മകളുടെ മുന്നില്‍ കരയാറില്ല.പക്ഷെ അവളുടെ മുന്നോട്ടുള്ള ജീവിതം ഈ അമ്മയുടെ  കണ്ണു നിറക്കുന്നു

നല്ലവരായ നാട്ടുകാരുടെ സഹായം ഒന്നുകൊണ്ടുമാത്രമാണ് നിലവില്‍ ഇവരുടെ ജീവിതം  

ബിന്ദു

പഞ്ചാബ് നാഷണല്‍ ബാങ്ക് 

AC No: 4270001700030255

IFSC CODE : PUNB 0427000

എരമംഗലം, പൊന്നാനി,

ഫോണ്‍: 9895203820

MORE IN KERALA
SHOW MORE