തൃശൂർ മലാക്കയിൽ കിടപ്പുമുറിയിൽ സ്ഫോടനം: 2 കുട്ടികൾ മരിച്ചു

thrissur-blast-murder
SHARE

തൃശൂർ വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു കുട്ടികൾ വെന്തുമരിച്ചു. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു

കുട്ടികൾ ഉറങ്ങിയിരുന്ന മുറിക്കുള്ളിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. ഈ മുറിക്കുള്ളിൽ ഇൻവെർട്ടർ പ്രവർത്തിച്ചിരുന്നതായി പറയുന്നു. ഇതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായും സൂചനയുണ്ട്.

ആച്ചക്കോട്ടിൽ ഡാന്റേഴ്സിന്റെ മക്കളായ ഡാൻഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്സ് (47), ഭാര്യ ബിന്ദു(35), മൂത്ത മകൾ സെലസ് നിയ(12) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം തൃശൂർ ജൂബിലി ആശുപത്രിയിലും പിന്നീട് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. ബിന്ദുവിന് സാരമായ പൊള്ളലുണ്ട്. 

ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാൻ കഴിയുന്നതിന് മുമ്പ് വീടിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലിൽ വെന്തു മരിച്ച നിലയിലായിരുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.