കലോത്സവം; വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുകള്‍ അപ്പീലുകളുടെ എണ്ണം കുറച്ചു

alappuzha-kalolsavam-appeal
SHARE

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുകള്‍ ആലപ്പുഴ കലോല്‍സവത്തില്‍ അപ്പീലുകള്‍ കുറയാന്‍ കാരണമായി. 248 അപ്പീലുകളാണ് പതിനാല് ജില്ലകളില്‍ നിന്നായി ഇതുവരേക്കും അനുവദിക്കപ്പെട്ടത്. അപ്പീലുകളുടെ എണ്ണം കുറഞ്ഞത് മല്‍സരങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തീയാക്കാന്‍ സഹായിക്കുമന്ന് സംഘാടകര്‍പറയുന്നു.

മാര്‍ഗംകളി ഇനം പറഞ്ഞ സമയത്ത് തീര്‍ക്കാന്‍ ഒരു മാര്‍ഗവുമില്ല. മുന്‍ വര്‍ഷത്തെ കാഴ്ചയാണ്. മല്‍സരങ്ങള്‍ പാതിരാവരെനീളുന്നു. അക്ഷമരായി കാണികള്‍. അപ്പീലുകള്‍ വഴി കര്‍ട്ടന്‍ ഉയരുന്നതിന് തൊട്ട് മുമ്പ് കൂടുതല്‍പേരെത്തുന്നതോടെ സമയവും കണക്കുകൂട്ടലുകളും തെറ്റും.

അത് ഇത്തവണയുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. പതിനാല് ജില്ലകളില്‍ നിന്നും അനുവദിക്കപ്പെട്ടത് 248 അപ്പീലുകള്‍ മാത്രം.

ഇത്തവണ ഒരോ ജില്ലകളിലെയും അപ്പീലുകള്‍ പരിശോധിക്കുന്നതിനായി പൊതുവിദ്യാഭ്യസവകുപ്പ് നീരീക്ഷകനെ വെച്ചിരുന്നു.

ആകെ ലഭിക്കുന്ന അപേക്ഷകളില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കരുതെന്ന് 

കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപ്പീലുകള്‍. 244 അപേക്ഷകളില്‍ 31 എണ്ണം.

കോട്ടയത്തു നിന്നാണ് ഏറ്റവും കുറവ്. തൊണ്ണൂറ്റിമൂന്ന് അപേക്ഷകളില്‍ എട്ടെണ്ണം ജില്ലാ വിഭ്യാഭ്യാസ വകുപ്പ് അനുവദിച്ചു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.