നിലയ്ക്കലിലെ ജീവനക്കാർക്ക് പരിശീലനവുമായി അഗ്നിശമനസേന

nilakkal-fire-force-training
SHARE

നിലയ്ക്കലിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അഗ്നിസുരക്ഷാ പരിശീലനവുമായി അഗ്നിശമനസേന. സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് പരിശീലനം സംഘടിപ്പിച്ചത്. 

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന മേഖലയിലെ സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് പ്രായോഗിക പരിശീലനം നൽകിയത്. പാചകവാതക സിലിണ്ടറിലെ തീപിടുത്തം മുതൽ വിവിധ തരത്തിലുള്ള തീയണക്കാനുള്ള അഗ്നിശമന ഉപകരണങ്ങളുടെ പ്രവർത്തനരീതി വരെ പരിശീലനത്തിന് ഭാഗമായി ഉണ്ടായിരുന്നു.

എല്ലാ ആഴ്ചയും തുടർപരിശീലനം ഉണ്ടാകുമെന്നും അഗ്നിശമനസേന അറിയിച്ചു.ഹോട്ടലുടമകളും ജീവനക്കാരുമാണ് ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുത്തത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.