സന്നിധാനത്തെ പൊലീസും കേന്ദ്ര സേനയും തമ്മിൽ തർക്കം

sabarimala1
SHARE

സന്നിധാനത്തെ  പൊലീസും കേന്ദ്ര സേനയും തമ്മിൽ തർക്കം. പതിനെട്ടാം പടിക്ക് കീഴിൽ ട്രഞ്ച് നിർമിക്കാനുള്ള ദ്രുത കർമ്മ സേനയുടെ ശ്രമം കേരള പൊലീസ് തടഞ്ഞു. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ പാതി നിർമിച്ച ട്രഞ്ച് പൊളിച്ചു മാറ്റി.

യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പതിനെട്ടാം പടിക്ക് കീഴിൽ ദ്രുതകർമ്മ സേന ട്രഞ്ച് നിര്മിക്കാൻ ഒരുങ്ങിയത്. എന്നാൽ നിർമാണം തുടങ്ങി പത്താം മിനിറ്റിൽ  പൊലീസ് തടസ വാദവുമായി എത്തി.  ട്രഞ്ച് നിർമ്മിക്കുന്നത് അയ്യപ്പന്മാർക്ക് തടസമാകുമെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ തീർത്ഥാടകർ പ്രവേശിക്കാത്ത ഈ മേഖലയിൽ ട്രഞ്ച് നിർമിക്കുന്നത് എങ്ങനെ തടസം ആകുമെന്ന് ദ്രുത കർമ്മ സേന മറുചോദ്യം ഉന്നയിച്ചു. തർക്കം ഏറെ നേരം നീണ്ടു. 

തർക്കത്തിനൊടുവിലും ദ്രുത കർമ്മ സേനയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഒടുവിൽ പാതി നിർമിച്ച ട്രഞ്ച് പൊളിച്ചു നീക്കാൻ നിർദേശം. വിഷയം ഉന്നത ഉദ്യോഗസ്ത തലത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.