കേന്ദ്രമന്ത്രി പങ്കെടുക്കുന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കും; ബി.ജെ.പി

kannur-airport-1
SHARE

കേന്ദ്രമന്ത്രി സുരേഷ് പ്രഭു പങ്കെടുക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മറ്റി. ശബരിമലയിലെ  പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

ഉദ്ഘാടന ദിവസം കണ്ണൂർ വിമാനത്താവളത്തിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തും. ചടങ്ങിലേക്ക് ക്ഷണം ഉണ്ടെങ്കിലും ജില്ലാ പ്രസിഡന്റ് പങ്കെടുക്കില്ല. പരിപാടി ബഹിഷ്ക്കരിക്കുന്നതിലൂടെ ശബരിമല സമരത്തിൽ സംസ്ഥാന ഘടകം സ്വീകരിച്ച നിലപാട് കേന്ദ്ര നേതൃത്വത്തെ കൂടുതൽ ബോധ്യപ്പെടുത്താനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

  ഇതോടെ ബിജെപി നേതാക്കളുടെ അകമ്പടിയില്ലാതെയായിരിക്കും കേന്ദ്രമന്ത്രി വേദിയിലെത്തുക. മാർച്ച് നടത്താൻ ബിജെപി തീരുമാനിച്ചതോടെ സുരക്ഷ വർധിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.