കായലിൽ കണ്ട മൃതദേഹം കാണാതായ ബ്യ‍ൂട്ടീഷന്റേത്; ദുരൂഹത

suicide44
SHARE

മ‍ുളവു‍കാട് രാമൻത‍ുര‍ുത്തിലെ കായലിൽ കണ്ടെത്തിയ മൃതദേഹം തിര‍ുവാണിയ‍ൂർ മാങ്ക‍ുളത്തിൽ ഷാജിയ‍ുടെ മകൾ ജീമോള‍ുടേതാണെന്ന‍ു (26) തിരിച്ചറിഞ്ഞ‍ു. പിറവം പാലച്ച‍ുവട് ത‍ുര‍ുത്തേൽ അമൽ മനോഹറിന്റെ ഭാര്യയാണ്. തിങ്കൾ രാത്രിയാണ‍ു മൃതദേഹം കണ്ടെത്തിയത്.

ബ്യ‍ൂട്ടീഷനായി ജോലി ചെയ്‍തിരുന്ന ജീമോളെ കഴിഞ്ഞ 24 മ‍ുതൽ കാണാതായിര‍ുന്ന‍‍ു. ഭർത്താവിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയതാണ്. വീട്ട‍ുകാര‍ുടെ പരാതിയെ ത‌ുടർന്ന‍ു പ‍ുത്തൻക‍ുരിശ് പൊലീസ് കേസെട‍ുത്ത് അന്വേഷിച്ച‍ു വരികയായിര‍ുന്ന‍‍ു. കാണാതായത‍ു മ‍ുതൽ മിക്കപ്പോഴും ഇവരുടെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിര‍ുന്ന‍‍ു. 

ഫോൺ പ്രവർത്തിപ്പിച്ച അവസരങ്ങളിൽ ആദ്യം എറണാകുളം നോർത്ത് റെയിൽവേ സ്‍റ്റേഷനില‍ും പിന്നീട് സ‍ൂര്യനെല്ലി, ചങ്ങനാശേരി എന്നിവിടങ്ങളില‍ും ടവർ ലൊക്കേഷൻ ലഭിച്ച‍ു. ഒട‍ുവിൽ ഞായറാഴ്‍ച വല്ലാർപാടത്താണ‍ു ഫോൺ പ്രവർത്തിച്ചത്.

മൃതദേഹം ഇന്ന‍് ആർഡിഒയ‍ുടെ നേതൃത്വത്തിൽ ഇൻക്വസ്‍റ്റ് നടത്ത‍ും. വൈകിട്ട‍ു 3.30ന‍ു ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്ര‌ൂസ് സിഎസ്ഐ പള്ളിയിൽ സംസ്‍കാരം നടത്ത‍ും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.