ശബരിമലയിൽ തിരക്ക് കുത്തനെ കുറഞ്ഞു; വരി നിൽക്കാതെ ദർശനം നടത്താം

sabarimala-rush
SHARE

ശബരിമലയിൽ വീണ്ടും തിരക്ക് കുത്തനെ കുറഞ്ഞു. സാന്നിധാനത്തും മാളികപ്പുറത്തും വരി നിൽക്കാതെ അയ്യപ്പന്മാർക്ക് ദർശനം നടത്താം. പൊലീസ് നിയന്ത്രണം ഏറെക്കുറെ നീക്കിയ നിലയിലാണ്. പുലർച്ചെ നാല് മുതൽ ആറാര വരെ ഇതായിരുന്നു അവസ്ഥ. ഭേദപ്പെട്ട തിരക്ക്. എന്നാൽ പിന്നീട് തിരക്ക് കുത്തനെ കുറയുന്നതാണ് കണ്ടത്. 

ദർശനം നടത്താൻ ഒരാൾക് പോലും വരി നിൽക്കേണ്ട. നടപന്തലിലും വാവരുസ്വാമി നടയ്ക്ക് മുന്നിലും മാത്രമാണ് നിലവിൽ പൊലീസ് നിയന്ത്രമുള്ളത്. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ നിയന്ത്രണം പൂർണമായി ഒഴിവാക്കിയേക്കും. ഇന്ന് ആറ് മണി വരെ മുപ്പതിനായിരത്തോളം ഭക്തരാണ് മലചവിട്ടിയത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.