സമരം തികച്ചും ആത്മീയം; ബിജെപി വേദിയിൽ വീണ്ടും എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍: വിവാദം

bjp
SHARE

ശബരിമല വിഷയത്തിലും കെ.സുരേന്ദന്റെ അറസ്റ്റിലും പ്രതിഷേധിച്ച് ബിജെപി നോതാവ് എ.എന്‍.രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി സിപി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ഇമ്മാനുവല്‍ ജോസഫ്.

ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ട ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഉപവാസ സമരത്തില്‍ നേരത്തെ മിലന്‍ പങ്കെടുത്തിരുന്നു. ഇത് രാഷ്ട്രീയമായ വിവാദങ്ങൾക്ക് ഉണ്ടാക്കിയിരുന്നു. ഇതിനെത്തുടർന്ന് ഇമാനുവലിന്റെ അമ്മയെ ആഷാ ലോറൻസിനെ സിഡ്‌കോയിൽ നിന്ന് പിരിച്ചുവിട്ടതും രാഷ്ട്രീയ വിവാദമായി വളര്‍ന്നു.

ശബരിമല വിഷയത്തിൽ നടത്തുന്ന സമരം രാഷ്ട്രീയമല്ലന്നും തികച്ചും ആത്മീകരമാണന്നും മിലൻ പറഞ്ഞു. എല്ലാവരെയും ബാധിക്കുന്ന പ്രശ്നമായത് കൊണ്ടാണ് താന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തത്. അത് രാഷ്ട്രീയ സമരമാണെന്ന് തോന്നുന്നില്ലന്നും മിലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.