രാജ്യാന്തരചലച്ചിത്രമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

film-festival
SHARE

രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം നിശാഗന്ധിയില്‍ ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രധാന വേദിയായ ടഗോര്‍ തീയറ്റര്‍ വളപ്പില്‍ത്തന്നെയാണ് ഒാപ്പണ്‍ ഫോറത്തിനും വേദിയൊരുക്കുക. പതിനായിരം ഡലിഗേറ്റുകള്‍ മേളയിലെത്തുമെന്നും  സിനിമയെ ഗൗരവത്തിലെടുക്കുന്നവരുടെ മേളയാകും ഇത്തവണത്തേതെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഫെസ്റ്റിവല്‍ ഒാഫിസ് , ഒാപ്പണ്‍ ഫോറം വേദി തുടങ്ങിയ ഉള്‍ക്കൊള്ളുന്ന പ്രധാന വേദിയായ ടഗോര്‍ തീയറ്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഡലിഗേറ്റ് പാസ് വിതരണം തുടരുന്നു. ഇതുവരെ ഏഴായിരത്തിലേറെപ്പേര്‍ രണ്ടായിരം രൂപനല്‍കി റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. മേളയിലാദ്യമായി ത്രിദിന പാസുകളും ഏര്‍പ്പെടുത്തി. മൂന്നുദിവസത്തെ സിനിമ കാണാന്‍ ആയിരം രൂപ നല്‍കിയാല്‍ മതി. ഒാണ്‍ലൈനില്‍ ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. സ്പോര്‍ട് റജിസ്ട്രേഷനുള്ള കൗണ്ടറും ഏര്‍പ്പെടുത്തി.

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അസ്ഗാര്‍ ഫഹാദിയുടെ എവരിബഡി നോസ് ആണ ഉത്ഘാടന ചിത്രം. ഗോവ ചലചിത്രമേളയില്‍ മികവും കാട്ടിയ ലിജോജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ ഉള്‍പ്പടെ 14 ചിത്രങ്ങള്‍ മല്‍സരവിഭാഗത്തിലുണ്ട്. ലോകസിനിമാവിഭാഗത്തിലെ 92 സിനിമകളില്‍ എണ്‍പത്തിനാലുസിനിമകളും ഈ വര്‍ഷം പുറത്തിറങ്ങിയതാണ്. ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലും പുതുപുത്തന്‍ സിനിമകള്‍ തന്നെ പതിമൂന്നിന് മേള സമാപിക്കും

MORE IN KERALA
SHOW MORE