കോതമംഗലത്ത് ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

kothamangalam-bus-accident
SHARE

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് ഒട്ടേറെ പേർക്ക് പരുക്ക്. കോതമംഗലം മാതിരിപ്പള്ളി പള്ളിക്ക് സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. 

തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പിറവത്തേക്ക് പോവുകയായിരുന്ന ലോ ഫ്ലോർ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് ബസുകളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പല യാത്രക്കാരുടെയും പരുക്ക് ഗുരുതരമാണ്.

പരുക്കേറ്റ മുപ്പതോളം പേരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ രാജഗിരി ആശുപത്രിയിലും കോലഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെ തുടർന്ന് ഒട്ടേറെ സമയം കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാഹനഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.