പിതാവ് ഓടിച്ചിരുന്ന കാർ മറിഞ്ഞ് മൂന്ന് വയസ്സുകാരൻ മരിച്ചു

accident--death5
SHARE

പിതാവ് ഓടിച്ചിരുന്ന കാർ മറിഞ്ഞു 3 വയസ്സുകാരൻ മരിച്ചു. മണലുവട്ടം മുക്കൂട് തടത്തരികത്ത് വീട്ടിൽ നൗഫലിന്റെയും അജ്മിയുടെയും മകൻ അൽസഫാനാണു മരിച്ചത്. തിങ്കൾ രാത്രി മുക്കൂടിനു സമീപത്തായിരുന്നു അപകടം. 

അശ്രദ്ധമായി വാഹനമോടിച്ച് അപകടത്തിനിടയാക്കിയ കുറ്റത്തിനു നൗഫലിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഭാര്യയും ബന്ധുക്കളുമായി യാത്ര കഴിഞ്ഞു വീട്ടിലെത്തിയ നൗഫൽ കുട്ടിയുമായി വീണ്ടും കാറിൽ പുറത്തേക്കു പോയി. ഇതിനിടയിലാണ് അപകടമെന്നു പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ അൽസഫാനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കബറടക്കം നടത്തി.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.