ജലീല്‍ വിഷയവും പ്രളയാനന്തര നടപടിയും ചർച്ചയാക്കും; സത്യാഗ്രഹം തുടരും; കടുപ്പിച്ച് യുഡിഎഫ്

udf
SHARE

ശബരിമലയിലെ സര്‍ക്കാര്‍നിലപാടില്‍പ്രതിഷേധിച്ച്  യുഡിഎഫ് എം.എല്‍.എമാരുടെ സത്യാഗ്രഹവും ബിജെപിയുടെ നിരാഹാരസമരവും രണ്ടാം ദിവസവും തുടരുന്നു. ശബരിമല സംബന്ധിച്ച പ്രതിഷേധം തുടരുകയുും മറ്റ് വിഷയങ്ങള്‍ഉന്നയിക്കാനായി സഭാനടപടികളുമായി സഹകരിക്കുകയും ചെയ്യാനാണ് പ്രതിപക്ഷതീരുമാനം. ശബരിമലവിഷയത്തിനൊപ്പം കെ.സുരേന്ദ്രന്റെ അറസ്റ്റും മുന്‍ നിര്‍ത്തി സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം. 

ശബരിമല വിഷയത്തില്‍ മൂന്നു എം.എല്‍.എ മാരുടെ സഭാ കവാടത്തിലെ സത്യാഗ്രഹം തുടരുന്നതിനൊപ്പം കെ.ടി.ജലീല്‍ വിഷയവും, പ്രളയാനന്തര നടപടികളിലെ സര്‍ക്കാര്‍ വീഴ്ചയെന്ന ആരോപണവും സഭയില്‍ കൊണ്ടു വരാനാണ് യുഡിഎഫ് നീക്കം. 

അതേസമയം സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര സമരത്തിനൊപ്പം ഇതേ വിഷയം മുൻനിർത്തി മുഖ്യമന്ത്രിയേയും, മന്ത്രിമാരേയും വഴി തടയൽ സമരവും തുടരാനാണ് ബിജെപി തീരുമാനം. കൂടാതെ അമിത് ഷായുള്‍പ്പെടെയുള്ള ദേശീയ നേതൃത്വത്തിനെ സംസ്ഥാനത്തെത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കെ.സുരേന്ദ്രന്റെ അറസ്റ്റിനു വേണ്ടത്ര പ്രാധാന്യം കല്‍പിക്കാതിരുന്ന നേതൃത്വം ഇപ്പോള്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കുന്നുണ്ട്

എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും സമരം ചെയ്യേണ്ടവര്‍ക്ക് ചെയ്യാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.