രഹനയുടെ അറസ്റ്റ് ലിംഗ നീതിക്ക് എതിര്; പിന്തുണച്ച് സാറാ ജോസഫ്

sara-rahana-sabarimala
SHARE

മതസ്പർദ്ദ ഉണ്ടാക്കിയെന്ന കേസിൽ അറസ്റ്റിലായ രഹന ഫാത്തിമയെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായി സാറ ജോസഫ്. ലിംഗ നീതിക്ക് എതിരായ അറസ്റ്റാണ് രഹന ഫാത്തിമയുടേതെന്ന് സാറ ജോസഫ് പറയുന്നു. രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല. രഹന ജയിലിൽ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണെന്ന് അവര്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹന പ്രവേശിക്കാൻ ശ്രമിച്ചതെന്നും സാറാ ജോസഫ് തൃശൂരിൽ പറഞ്ഞു.

മതസ്പർദ്ദ ഉണ്ടാക്കിയെന്ന കേസിലാണ്  രഹന ഫാത്തിമ റിമാൻഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് തള്ളി. ഫെയ്സ്ബുക്കിൽ പങ്ക് വെച്ച ചിത്രമാണ് കേസിനാധാരം. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്‌റ്റ് ചെയ്തത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.