‘ഭണ്ഡാരത്തിലിടാതെ മാറ്റിവച്ചത് ഇനി പിഴയടയ്ക്കാം’; ശോഭാ സുരേന്ദ്രനെ ട്രോളി എം.ബി.രാജേഷ്

rajesh-shobha-fb-post
SHARE

‘ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.’ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പരിഹസിച്ച് എം.ബി രാജേഷ് എം.പി ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. ശബരിമലയിലെ പൊലീസ് നടപടി ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജി അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴയിട്ടത്. ഇതാണ് കാവ്യനീതിയെന്ന് അദ്ദേഹം പരിഹസിച്ചു. ചാനലുകളില്‍ വന്നിരുന്ന് പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിന് പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു വരുമാനമാവുമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

‘ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ഭണ്ഡാരത്തിലിടാതെ മാറ്റിവച്ച തുക ഇനി സർക്കാരിലേക്കടക്കാം. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സർക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി. ഹൈക്കോടതിയിൽ അനാവശ്യവാദങ്ങൾ ഉയർത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴ. ചാനലുകളിൽ വന്നിരുന്ന്‌ പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങൾ ഉയർത്തുന്നതിനും പിഴയിട്ടിരുന്നെങ്കിൽ ചാനലുകൾക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണ്‌. രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

MORE IN KERALA
SHOW MORE