ജോർജിന് മനോനില തെറ്റി; റബ്ബര്‍ കർഷകർ മാപ്പുനൽകില്ല: കേരള കോൺഗ്രസ്

pponjar-mla-pc-george
SHARE

പി.സി. ജോർജിന്റെ മനോനില പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.  റബർ കർഷകരുടെ വോട്ടു  വാങ്ങി ജയിച്ച ശേഷം അവരെ നിയമസഭയിൽ അപമാനിക്കുകയും പരിഹസിക്കുകയുമാണ് പി സി ജോർജ്. ജോർജിന്റെ മനോനില വിദഗ്ദ്ധനായ ഒരു മനശാസ്ത്രജ്ഞനെ കൊണ്ട് പരിശോധിപ്പിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികൾ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു

അടുത്ത കാലത്തായി പി.സി. ജോർജിന്റെ പ്രസ്താവനകളും പ്രവൃത്തികളും ശ്രദ്ധിക്കുന്നവർക്ക് അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നതായി മനസിലാക്കാം. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന മട്ടിലാണ് അദ്ദേഹം പെരുമാറുന്നത്. റബർ കർഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും ഒരു അരിമണി പോലും നൽകരുതെന്നാണ് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടത്. റബർ കൃഷി ദേശീയ നഷ്ടമാണെന്നും പറഞ്ഞു. റബർമരങ്ങൾ വെട്ടി നിരത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ലക്ഷകണക്കിന് റബർ കർഷകർ ജോർജിന്  മാപ്പു നൽകില്ല. കടക്കെണിയിലായ കർഷകന്റെ കരണത്തടിക്കുകയാണ് ജോർജ് ചെയ്തത്. ജോർജിനെ പിടിച്ചുകെട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ദുരന്തങ്ങൾ സംഭവിക്കുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.  

റബര്‍കര്‍ഷകര്‍ക്ക് ഒരു പൈസ സബ്സിഡി നല്‍കരുതെന്നാണ്  പി.സി.ജോര്‍ജ് നിയമസഭയില്‍ പറഞ്ഞ‌ത്. റബര്‍ കൃഷി ഇനി ഒരിക്കലും ലാഭകരമാകില്ലെന്നും അത് ഉപേക്ഷിക്കേണ്ട നേരമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കേരളാ കോണ്‍ഗ്രസ് ജനപ്രതിനിധി തന്നെ ഇങ്ങനെ പറയുന്നതെന്താണെന്നായിരുന്നു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ മറുചോദ്യം. 

MORE IN KERALA
SHOW MORE