എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ മാറ്റങ്ങൾ; ചോദ്യങ്ങൾ മലയാളത്തിലും

entrance-exam
SHARE

എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിലും നൽകാൻ ശുപാർശ . നെഗറ്റീവ‌് മാർക്ക‌് ഒഴിവാക്കണം . ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങള്‍ .

അടുത്ത വർഷത്തെ എൻജിനിയറിങ‌് പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ മലയാളത്തിൽ കൂടി തയ്യാറാക്കാൻ ഉന്നതതല യോഗത്തിന്റെ ശുപാർശ. 2019 ലെ പ്രവേശന പരീക്ഷയെക്കുറിച്ച‌് ആലോചിക്കാൻ  ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതുൾപ്പെടെ പ്രധാന നിർദേശങ്ങൾ സർക്കാരിന് കൈമാറാൻ തീരുമാനിച്ചു .  മറ്റ‌് പല സംസ്ഥാനങ്ങളിലും മാതൃഭാഷയിലും ചോദ്യം നൽകുന്നുണ്ട‌്. നിലവിൽ 55000 എൻജിനിയറിങ്‌ സീറ്റുകൾ ഉള്ള സംസ്ഥാനത്ത‌് റാങ്ക‌് ലിസ‌്റ്റിൽ അത്രയും പേരില്ലാത്ത സ്ഥിതിയുമുണ്ട‌്. കണക്കിന് 50 ശതമാനം മാർക്ക‌് ലഭിക്കുന്നവർക്കാണ‌് പ്രവേശന പരീക്ഷയ‌്ക്ക‌് അപേക്ഷിക്കാൻ കഴിയുക. എന്നാൽ പ്ലസ‌് ടു പാസാകുന്ന എല്ലാവർക്കും പ്രേവേശന പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന‌് നിർദേശവും ഉയർന്നിട്ടുണ്ട‌്.

എൻആർഐ, മാനേജ‌്മെന്റ‌് സീറ്റുകളിലും റാങ്ക‌് ലിസ‌്റ്റ‌് കർശനമാക്കണമെന്നാണ‌് മറ്റൊരു നിർദേശം. നിലവിൽ എൻട്രൻസ‌് പരീക്ഷയ‌്ക്കുള്ള നെഗറ്റീവ‌് മാർക്ക‌് ഒഴിവാക്കുക, വാർഷിക ട്യുഷൻ ഫീസ‌് അർധവാർഷിക ഫീസായി കണക്കാക്കി വർഷം രണ്ടു തവണയായി കുട്ടികളിൽനിന്ന‌് ഈടാക്കുക, മുഖ്യ അലോട്ടുമെന്റുകളുടെ എണ്ണം മൂന്നായി വർധിപ്പിക്കുക എന്നീ നിർദേശങ്ങളും സർക്കാരിന് നൽകും .

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.