നിരോധനാജ്ഞ പിന്‍വലിക്കണം; രാപകല്‍ സമരവുമായി കോൺഗ്രസ്

strike
SHARE

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ രാപകല്‍ സമരം. നാളെ രാവിലെ വരെ നീളുന്ന സമരം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ഉദ്ഘാടനംചെയ്തു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ രാപകല്‍സമരം നടത്തുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളെ ഇല്ലാതാക്കാനുള്ള കമ്യൂണിസ്റ്റ് പദ്ധതിയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നതെന്ന് സമരം ഉദ്ഘാടനംചെയ്ത ബെന്നി ബെഹനാൻ ആരോപിച്ചു.

ശബരിമലയിൽ 144 പ്രഖ്യാപിച്ചിരിക്കുന്നത് അവിടെ തീവ്രവാദികൾ വരുന്നതു കൊണ്ടല്ല. മറിച്ചു ശബരിമലയിലെ അസൗകര്യങ്ങളുടെ വിവരങ്ങൾ പുറത്തു പോകാതിരിക്കാനാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷനായിരുന്നു. സമരം നാളെ രാവിലെ 10നു സമാപിക്കും. ആചാരസംരക്ഷണത്തിനായി തുടര്‍സമരങ്ങള്‍ നടത്താനാണ് ഡി.സി.സി. തീരുമാനം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.