കോൺഗ്രസ് നേതാവ് വിജയൻതോമസ് ബിജെപിയിലേക്കെന്ന് സൂചന; ചർച്ച നടത്തി

vijayan-thomas
SHARE

കെ.‍ടി.ഡി.സി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ വിജയന്‍തോമസും ബി.ജെ.പിയിലേക്കെന്ന് സൂചന.  ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വുമായി വിജയന്‍തോമസ് ചര്‍ച്ച നടത്തിയതോടെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസിലും തുടങ്ങി. എന്നാല്‍ ആര്‍ക്കും ഒരു ഉറപ്പും ഇതുവരെ നല്‍കിയിട്ടില്ലെന്ന് വിജയന്‍ തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.

കോവളത്ത് നിന്നുള്ള കെ.പി.സി.സി അംഗമായ വിജയന്‍ തോമസ് ഡല്‍ഹിയിലെത്തിയാണ് ബി.ജെ.പി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ദേശീയ നിര്‍വാഹസമിതിയംഗം, മിസോറമിന്റ ചുമതല എന്നിവ വിജയന്‍ തോമസിന് ബി.ജെ.പി വാഗ്ദാനം ചെയ്തെന്നാണ് സൂചന. എന്നാല്‍ വിജയന്‍ തോമസ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ കാര്യം കെ.പി.സി.സി പ്രസിഡ‍ന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കഴിഞ്ഞയാഴ്ച വിജയന്‍ തോമസ് നേരിട്ട് കണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ഇടപെട്ട്  അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. ബി.ജെ.പിയില്‍ പോകുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിജയന്‍ തോമസ് 

2011 നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ നേതൃത്വവുമായി അനിഷ്ടം തുടങ്ങിയതാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം നല്‍കി. 2016 ല്‍ വീണ്ടും സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് തന്നെ വിജയന്‍ തോമസ് അകലം പാലിക്കുകയാണ് 

MORE IN KERALA
SHOW MORE