ശബരിമലയിൽ തിരക്കേറി ; ഏറ്റവും കൂടുതൽ സ്വാമിമാരെത്തി

sabarimala-pilgrims
SHARE

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറി. ഇത്തവണ മണ്ഡലകാല തീർഥാടനം തുടങ്ങിയ ശേഷം സന്നിധാനത്ത് ഏറ്റവും കൂടുതൽ സ്വാമിമാരെത്തിയത് ഇന്നാണ്. വൈകിട്ട് ആറു മണിവരെ അറുപത്തിമൂവായിരത്തില്‍പ്പരം തീര്‍ത്ഥാടകര്‍ മലചവിട്ടി.

<ഈമണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ സന്നിധാനത്തും പമ്പയിലും അനുഭവപ്പെട്ടത്. രാവിലെ അഞ്ചിന് തുടങ്ങിയ തിരക്ക് ഇപ്പോഴും തുടരുകയാണ്. ഒരു മണിക്കൂറിലധികം കാത്തുനിന്നാണ് പലരും ദർശനം പൂർത്തിയാക്കിയത്.

മലയാളികൾ കുറവാണെങ്കിലും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള സ്വാമിമാരാണ് കൂടുതലായെത്തുന്നത്. ഞായറാഴ്ച 44,084 പേരാണ് പമ്പ വഴി മലചവിട്ടിയത്. ഇന്ന് ഉച്ചയായപ്പോഴേക്കും തീർത്ഥാടകരുടെ എണ്ണം അരലക്ഷത്തിനടുത്തായി.  തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ നിലയ്ക്കൽ പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. 

അപ്പം അരവണ വിൽപനയും കൂടിയിട്ടുണ്ട്. നിരോധനാഞ്ജയുടെ ഭാഗമായി സന്നിധാനത്ത് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡിൽ ചിലത് കൂടി ഇന്ന് മാറ്റും. വാവര് സ്വാമി നടയിലേക്കെത്താൻ കൂടുതൽ വഴിയൊരുക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യത്തിലും പൊലീസിന്റെ തീരുമാനമുണ്ടാകും.

MORE IN KERALA
SHOW MORE