ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്: വേണ്ടന്ന് മന്ത്രി

kadakampally-sabarimala
SHARE

 ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് ആവശ്യപ്പെടാൻ പൊലീസ് തീരുമാനം. എന്നാൽ തുടരേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അന്തിമ തീരുമാനം വൈകിട്ട് എടുക്കും. അതേ സമയം നിയന്ത്രണങ്ങൾ നീക്കിയിട്ടും ആറാം ദിനവും തീർത്ഥാടകർ എത്തിത്തുടങ്ങിയില്ല. 

കഴിഞ്ഞ നാല് ദിനവും നാമജപ കൂട്ടായ്മ സന്നിധാനത്ത് നടന്നു. കൂട്ട അറസ്റ്റിന് വഴിവച്ച ദിവസം ഒഴികെ പ്രകോപന നീക്കങ്ങളുണ്ടായില്ലങ്കിലും കൃത്യമായ ആസൂത്രണത്തോടെ പ്രതിഷേധക്കാർ നടത്തുന്നതാണ് നാമജപ കൂട്ടായ്മയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബി.ജെ.പി സർക്കുലർ പ്രകാരം പ്രതിഷേധക്കാർ എത്തുന്നുമുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ പ്രതിഷേധക്കാർ തമ്പടിക്കുന്നത് തടയാൻ ഏക മാർഗം നിരോധനാജ്ഞയാണന്നാണ് പൊലീസ് നിഗമനം.കലക്ടർ വൈകിട്ടോടെ തീരുഭാനമെടുക്കും.  നിരോധനാജ്ഞ തുടരേണ സാഹചര്യമില്ലന്ന് വിലയിരുത്തിയെങ്കിലും തീർത്ഥാടകരെ ബാധിക്കുന്ന വിഷയമല്ലെന്ന് മന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങൾ ഒഴിവായിട്ടും സന്നിധാനം വിജനമാണ്. പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും കുറയുന്നതിന്റെ ആശ്വാസം തീർത്ഥാടകരിലുമുണ്ട്.

MORE IN KERALA
SHOW MORE