തീർത്ഥാടകരില്ല; നഷ്ടക്കയറ്റത്തിൽ വ്യാപാരികൾ

nilakkal-shops-merchants
SHARE

നിലയ്ക്കലിൽ വ്യാപാര കേന്ദ്രങ്ങൾ തുടങ്ങാൻ മടിച്ചു  വ്യാപാരികൾ. കഴിഞ്ഞ വർഷത്തെക്കാൾ കുറച്ചു കടകൾ മാത്രമാണ് ദേവസ്വംബോർഡ്‌ നടത്തിയ ലേലത്തിൽ വിറ്റ് പോയത്. വാഹന പാർക്കിംഗ് സ്ഥലം  ലേലത്തിൽ പിടിച്ചവരും പ്രതിസന്ധിയിലായി.

ശബരിമല  തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത്തോടെ നിലയ്ക്കലിൽ  വ്യാപാരം നടത്താൻ കച്ചവടക്കാർ  മടിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കടകളുടെ എണ്ണം കുറഞ്ഞു. പ്രവർത്തിക്കുന്ന കടകളിലും കനത്ത നഷ്ടമാണ്.  

രണ്ടരകോടി രൂപ മുടക്കിയാണ് നിലയ്ക്കൽ പാർക്കിങ് പ്രദേശം ലേലത്തിൽ പിടിച്ചത്. എന്നാൽ തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ ഇവർക്കും നഷ്ട്ടം മാത്രം. അവശേഷിക്കുന്നു സ്ഥലം കൂടി കച്ചവടക്കാർക്ക് ലേലം ചെയ്യാനുള്ള പദ്ധതിയിലാണ് ദേവസ്വം ബോർഡ്‌.

MORE IN KERALA
SHOW MORE