ശബരിമല കലാപഭൂമിയാക്കി; വിഎസിന്റെ പ്രസംഗം ഏറ്റെടുത്ത് വിക്ടോറിയ; ഹർഷാരവം

vs
SHARE

പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി വി.എസ്. അച്യുതാനന്ദന്‍.  കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസിനെ മുദ്രാവാക്യം വിളികളോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.  ഭരണഘടനാ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ വെല്ലുവിളി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ഹര്‍ഷാരവത്തോടെയാണ് വിഎസിന്റെ വാക്കുകളെ വിക്ടോറിയ കോളജ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.

വിക്ടോറിയ കോളജിന്റെ ചരിത്രവും പഴയകാല വിദ്യാര്‍ഥി പ്രതിഭകളെക്കുറിച്ചും പുതിയതലമുറയോട് പങ്കുവച്ചുകൊണ്ടായിരുന്നു വിഎസിന്റെ പ്രസംഗം. ആനുകാലിക രാഷ്ട്രീയസാമൂഹീക സാഹചര്യങ്ങളും വിവരിച്ചു. ശബരിമലയെ കലാഭൂമിയാക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നതായി വിഎസ് പറഞ്ഞു. 

കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്ത് പുസ്തകത്തില്‍ ഒപ്പു വച്ച് നിറഞ്ഞ സന്തോഷത്തോടെയാണ് വിഎസ് വേദി വിട്ടത്.  കണ്ണേ കരളേ വിഎസേയെന്ന മുദ്രാവാക്യം വിളികളോടെ വിദ്യാര്‍ഥികളുടെ അഭിവാദ്യങ്ങള്‍.

MORE IN KERALA
SHOW MORE