'ഒന്ന് അറസ്റ്റ് ചെയ്യൂ പ്ലീസ്'; കോണ്‍ഗ്രസുകാരെ ട്രോളി എംഎം മണി

mm-mani-troll
SHARE

പല വിഷയങ്ങളിലും ട്രോൾ രൂപേണ പ്രതികരിക്കാറുള്ള വ്യക്തിയാണ് വൈദ്യുത മന്ത്രി എംഎം മണി. ഏറ്റവുമൊടുവിൽ നിരോധനാജ്ഞ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ പ്രതിഷേധം നടത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ട്രോളിയാണ് മന്ത്രി എംഎം മണി രംഗത്തെതിരിക്കുന്നത്. ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് ഇരുവരും പൊലീസിനോട് അഭ്യര്‍ത്ഥിച്ചെന്നും ചുളുവില്‍ അറസ്റ്റ് കൈവരിച്ച് പേരെടുക്കാമെന്ന വ്യാമോഹം പൊളിഞ്ഞ് തിരികെ യാത്രയായെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. നേരത്തെ കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി വന്നപ്പോളും അദ്ദേഹത്തെ പരിഹസിച്ച് മണി രംഗത്തെതിയിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

MORE IN KERALA
SHOW MORE