ആളൊഴിഞ്ഞ് ശബരിമല; പ്രതിസന്ധിയിലായി വ്യാപാരികൾ

sabarimala-shop
SHARE

ശബരിമല തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ പ്രതിസന്ധിയിലായി ശബരിമലയിലെ  വ്യാപാരികൾ. നിലക്കൽ കെ.എസ്.ആർ.ടി.സി  സ്റ്റാൻഡ് മാറ്റിയത് പ്രദേശത്തെ കച്ചവടത്തെ ബാധിച്ചു.  നഷ്ട്ടം കണക്കിലെടുത്തു സ്ഥലം ലേലത്തിനെടുത്ത തുകയിൽ ഇളവ് നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഇരുപത്തിരണ്ടു  ലക്ഷം രൂപവരെ തറവാടക നൽകി  ലേലത്തിൽ പിടിച്ച സ്ഥലത്താണ്  നിലക്കൽ ബേസ് ക്യാമ്പിലെ  കടകൾ . ഈ  സാധനങ്ങളെല്ലാം തീർത്ഥാടകരെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു.

വ്യാപാരികളുടെ കണക്കു പുസ്‌തകത്തിൽ നഷ്ടക്കണക്ക് മാത്രം. ഇപ്പോൾ കൂടുതൽ കച്ചവടം കിട്ടുന്നത് ഇവിടെ  ജോലിക്കെത്തിയ പൊലീസുകാരിൽ നിന്നും കെ എസ് ആർ ടി സി ജീവനക്കാരിൽ നിന്നുമാണ്.കഴിഞ്ഞ വർഷം പ്രവർത്തിച്ച കെ എസ് ആർ ടി സി സ്റ്റാൻഡ് മാറ്റിയതും,  അയ്യപ്പന്മാരെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തും മുൻപ് ബസിൽ നിന്ന്  വഴിയിലിറക്കുന്നതും കച്ചവടത്തെ ബാധിച്ചു. ലക്ഷക്കണക്കിന് രൂപ മുടക്കി വ്യാപാരത്തിനെത്തിയവർ മുടക്കുമുതൽ പോലും കിട്ടില്ലെന്നുള്ള ആശങ്കയിലാണ്. 

MORE IN KERALA
SHOW MORE