പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും മുറുകുന്നു; വിദേശ മലയാളിതീർത്ഥാടകരും ആശങ്കയിൽ

sabarimala-piligrimage
SHARE

ശബരിമലയിൽ പൊലീസ് നടപടിയും പ്രതിഷേധങ്ങളും തുടർക്കഥയായതോടെ വിദേശ മലയാളികൾ ഉൾപ്പെടുന്ന തീർഥാടക സംഘങ്ങളും ആശങ്കയിൽ. പ്രശ്ന പരിഹാരം നീളുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് തീർഥാടകരാണ് ശബരിമല തീർഥാടനത്തിൽ നിന്ന് പിൻമാറിയത്. സന്നിധാനത്തെത്തിയാൽ പൊലീസ് നടപടി ഭയന്നും പലരും യാത്ര ഒഴിവാക്കി. 

അയ്യപ്പ ദർശനത്തിനായി ബോംബെയിൽ നിന്നെത്തിയതാണ് സുന്ദരേശൻ സ്വാമിയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം. യുകെയിൽ ജോലി ചെയ്യുന്നവരും സംഘത്തിലുണ്ട്. 41 ദിവസം വ്രതവും കെട്ടും നിറച്ച് ആചാരങ്ങൾ ചിട്ടയോടെ പാലിച്ചാണ് യാത്ര. എന്നാൽ സന്നിധാനത്തെ കാഴ്ചകൾ വേദനിപ്പിക്കുന്നു.

ശബരിമല യാത്ര പലരും ഉപേക്ഷിച്ചത് പൊലീസ് നടപടി ഭയന്നാണ്. സന്നിധാനം രാഷ്ട്രീയ പോരാട്ടത്തിന് വേദിയാക്കരുതെന്ന അപേക്ഷയും ഭക്തർക്കുണ്ട്.

MORE IN KERALA
SHOW MORE