സംഘർഷം ഭയന്ന് തീർഥാടകർ; ആളൊഴിഞ്ഞ് ശരണപാതകൾ; ചരിത്രത്തിലാദ്യം

no-pilgrimage
SHARE

ശബരിമലയിൽ മണ്ഡലകാല ചരിത്രത്തിലെങ്ങുമില്ലാത്ത വിധം തീർത്ഥാടകർ കുറയുന്നു. ശരംകുത്തിയടക്കമുള്ള ശരണ പാതകൾ വിജനമായ അവസ്ഥയിലാണ് നാലാം ദിനവും. ഓൺലൈൻ ബുക്ക് ചെയ്തതിൽ മുപ്പത് ശതമാനത്തിലെറെപ്പേരും തീർത്ഥാടനം ഒഴിവാക്കി. സംഘർഷാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലമുള്ള ഭയമാണ് കാരണമെന്ന് തീർത്ഥാടകർ പറഞ്ഞു.

ശരണപാതയിലെ ഏറ്റവും പ്രധാന ഇടമാണ് ശരംകുത്തി. തീർത്ഥാടകർ പൂർണമായി ഒഴിഞ്ഞ് വിജനമാണിപ്പോൾ. കന്നി തീർത്ഥാടകർ കുത്തുന്ന ഈ ശരക്കോലുകളുടെ എണ്ണം വ്യക്തമാക്കും ശബരിമലയിൽ തിരക്ക് എത്ര കുറഞ്ഞെന്ന്. മുൻ കാലങ്ങളിൽ വടം കെട്ടി തിരക്ക് നിയന്ത്രിച്ചിരുന്ന വഴികൾ ഹർത്താൽ പോലെ വിജനമാണ്.

അഞ്ച് വരികളിലായി മണിക്കൂറുകൾ ക്യൂവുണ്ടായിരുന്ന വലിയ നടപ്പന്തലിൽ ഒരു വരി പോലുമില്ല. തീർത്ഥാടകരെ ധൃതി പിടിച്ച വലിച്ച് കയറ്റിയിരുന്ന പതിനെട്ടാം പടിയിൽ പൊലീസുകാരിപ്പോൾ തീർത്ഥാടകരെ കാത്ത് നിൽപ്പാണ്. 

സാധാരണയായി ഉച്ചവരെ ശരാശരി നാൽപതിനായിരം തീർത്ഥാടകരെത്തിയിരുന്നെങ്കിൽ അവധി ദിനമായിട് കൂടി ഇന്നെത്തിയത് വെറും 17000 മാത്രം.  മലയാളികളും തമിഴരുമാണ് വിട്ടുനിൽക്കുന്നത്. യുവതി പ്രവേശത്തിനെതിരായ പ്രതിഷേധവും പൊലീസ് നടപടികളും പമ്പയിലടക്കമുള്ള അസൗകര്യങ്ങൾ എല്ലാം പേടിക്ക് കാരണമാണ്.

എന്നാൽ ദർശനം നടത്തിയവർക്ക് ഭയന്നിരിക്കുന്നവരോട് പറയാനുള്ളത് ഇതാണ്. 

MORE IN KERALA
SHOW MORE