കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ്; തടസ്സങ്ങളുമായി എയർഇന്ത്യ

karipur
SHARE

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചെങ്കിലും പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ എയര്‍ഇന്ത്യക്ക് ആവശ്യത്തിന് വലിയ വിമാനങ്ങളില്ല. ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് ആരംഭിക്കാനാണ് എയര്‍ഇന്ത്യ ആലോചിക്കുന്നത്.

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് ഡി.ജി.സി.എ അനുമതി നല്‍കിയതോടെ ബോയിങ് 747 വിമാനം ഉപയോഗിച്ച് എയര്‍ഇന്ത്യ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. എന്നാല്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍  ഉപയോഗിച്ച് സര്‍വീസ് നടത്തണമെങ്കില്‍ നിലവില്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടി വരും. അതായത് നിലവിലുളള സര്‍വീസുകള്‍ ഉപേക്ഷിക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാന്‍ ഇടത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യമാണ് എയര്‍ഇന്ത്യ ആലോചിക്കുന്നത്.

കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന സൗദി സെക്ടറാണ് കരിപ്പൂരില്‍ നിന്നുളള വിമാനങ്ങള്‍ക്ക് ഏറ്റവും ലാഭകരം. സൗദി എയര്‍ലൈന്‍സ് ഡിസംബര്‍ നാലു മുതല്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് പറക്കും. ആഴ്ചയില്‍ ഏഴു ദിവസവും ജിദ്ദയിലേക്കും തിരിച്ചും സര്‍വീസുണ്ടാകും. ഈ അവസരം മുതലെടുക്കാനായാല്ലെങ്കില്‍ അത് എയര്‍ഇന്ത്യക്ക് വലിയ നഷ്ടമാകും.

MORE IN KERALA
SHOW MORE