പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും മുറുകുന്നു; തീർത്ഥാടകരുടെ എണ്ണം കുറയുന്നു

rush-sabarimala
SHARE

പൊലീസ് നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും തീർത്ഥാടകരെ ശബരിമലയിൽ നിന്ന് അകറ്റുന്നു.  അറസ്റ്റിന് പിന്നാലെ നട തുറന്നപ്പോൾ ദർശനത്തിനെത്തിയത് നൂറ് പേർ മാത്രം. ആശങ്ക മൂലം ഒട്ടേറെ മലയാളികൾ ശബരിമല ദർശനം ഒഴിവാക്കുന്നതായി തീർത്ഥാടകർ പരാതിപ്പെട്ടു. തിരക്ക് കുറവായിട്ടും പൊലീസ് നിയന്ത്രണങ്ങൾ കുറച്ചില്ല.

മണ്ഡലകാല ചരിത്രത്തിൽ ഏറ്റവും തിരക്ക് കുറഞ്ഞ നിമിഷങ്ങളായിരുന്നു ഇന്ന് പുലർച്ചെ നട തുറന്നപ്പോൾ. പൊലീസുകാരടക്കം നൂറിൽ  താഴെ പ്രോണ് ദർശനത്തിനെത്തിയത്.  തുടർച്ചയായ മൂന്നാം ദിനവും ശബരിമല ശുഷ്കമായതോടെ നിരാശയിലാണ് തീർത്ഥാടകർ. 

യുവതി പ്രവേശവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ഇപ്പോൾ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുമാണ് തീർത്ഥാടകർ കുറയാൻ കാരണമെന്നാണ് പരാതി. സംഘർഷങ്ങളിലുള്ള ആശങ്ക മൂലം പലരും തീർത്ഥാടനം ഉപേക്ഷിക്കുകയാണ്.. എന്നാൽ  ആശങ്കപ്പെടുന്നവരോട് സന്നിധാനത്തെത്തിയവർക്ക് പറയാനുള്ളത് ഇത്രമാത്രം. തിരക്ക് കുറവെങ്കിലും ഇന്നും നടപ്പന്തലിലടക്കം വി രി വ യ്ക്കാനുളെ നിയന്ത്രണങ്ങൾ പൊലീസ് ഒഴിവാക്കിയിട്ടില്ല. 

MORE IN KERALA
SHOW MORE