നിയന്ത്രണങ്ങളിൽ വലഞ്ഞ് ഭക്തർ; വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാതെ ഡിജിപി

sabarimala-police
SHARE

ശബരിമലയില്‍ സുഗമമായ മലകയറ്റം പോലും അസാധ്യമാക്കുകയാണ് പൊലീസിന്റ നിയന്ത്രണങ്ങള്‍. പൊലീസ് നടപടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഡി.ജി.പി തയാറാല്ല. 

സമാധാനപരമായ മണ്ഡലകാലം ലക്ഷ്യമിട്ടാണ് പൊലീസ് ശബരിമലയുടെ നിയന്ത്രണം ഏറ്റെടുത്തത്. പ്രതിഷേധക്കാരെ ഒരു തരത്തിലും മലയില്‍ കടക്കാന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കാരിന്റ കര്‍ശന നിര്‍ദേശം എന്നാല്‍ അതിന്റ പേരില്‍  ഒാരോ ദിവസവും പൊലീസ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഭക്തര്‍ക്കുണ്ടാക്കുന്നത് ഒരുകാലത്തും നേരിട്ടിട്ടില്ലാത്തത്ര ദുരിതങ്ങളും. ഇതിന്റ പേരില്‍ എന്‍,എസ്.എസില്‍ നിന്നുള്‍പ്പടെ ശക്തമായ വിമര്‍ശനം ഉയരുമ്പോഴും സര്‍ക്കാരും കടുത്ത സമര്‍ദത്തിലാണ്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ പറയാനാകില്ല, മറുവശത്താകട്ടെ  ബി.ജെ.പിയും ആര്‍.എസ്.എസും രാഷ്ട്രീയ മുതലെടുപ്പ് തുടരുകയും ചെയ്യുന്നു.

സന്നിധാനത്ത് നിയമം ലംഘിച്ചെന്ന് ആരോപിച്ച് കഴി‍ഞ്ഞ രാത്രി നിരവധിപേരെ അറസ്റ്റു ചെയ്ത് നീക്കിയതും ആയുധമാ‌ക്കിയിരിക്കുകയാണ് ബി.ജെപി. ശബരിമലയില്‍ പൊലീസ് രാജാണ് നടക്കുന്നതെന്നാണ് എന്‍.എസ്.എസിന്റ വിമര്‍ശനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡി.ജി.പിയെ കഴിഞ്ഞദിവസം നേരില്‍കണ്ട് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന് ആവശ്യപ്പെട്ടെങ്കിലും  ഒരു വിട്ടുവീഴ്ചയ്ക്കും പൊലീസ്  തയാറായിട്ടില്ല. നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയാല്‍ വീണ്ടും സംഘര്‍ഷഭൂമിയായി ശബരിമല മാറുമെന്ന് പൊലീസിന്റ വിലയിരുത്തല്‍. സന്നിധാനത്ത് വിരിവയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, വാവരു നടയിലേക്കുള്ള വഴിപോലും പൊലീസ് ഭാഗികമായി അടച്ചു. മണ്ഡലകാലം അവസാനിക്കാന്‍ ഇനിയും ആഴ്ചകള്‍ ബാക്കിയിരിക്കെ വരിഞ്ഞുമുറുക്കി എത്രനാള്‍ ശബരിമലയില്‍ സമാധാനം നിലനിര്‍ത്തുമെന്ന് സര്‍ക്കാരിനും ഉറപ്പില്ല. 

MORE IN KERALA
SHOW MORE