പ്രളയസഹായം; കേരളത്തോട് അവഗണന; കർണാടകക്ക് അധികസഹായം

flood
SHARE

പ്രളയദുരിതം നേരിടാന്‍ കേരളത്തിന് തുടര്‍സഹായം നല്‍കുന്നത് ചര്‍ച്ചചെയ്യാതെ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കര്‍ണാടകയ്ക്ക് 546.21 കോടി രൂപ അധികസഹായം നല്‍കാന്‍ തീരുമാനിച്ചു. 

കേരളത്തില്‍ പ്രളയമുണ്ടായതിന് ശേഷമാണ് കര്‍ണാടകയില്‍ ദുരന്തമുണ്ടായത്. മാത്രമല്ല കേരളത്തിലെ ദുരന്തത്തിന്‍റെ വ്യാപ്തി ഏറെ വലുതായിരുന്നു. 600 കോടി രൂപയാണ് കേരളത്തിന് അടിയന്തരസഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഇരുപതിനായിരം കോടിരൂപയുടെ സഹായം ആവശ്യപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

MORE IN KERALA
SHOW MORE