വണ്ടി തള്ളി; സര്‍ക്കാരിനെ തള്ളി; പിന്നെ ശാസിച്ചും കണ്ണന്താനത്തിന്‍റെ യാത്ര: ഫുള്‍ വിഡിയോ

kannanthanam-full-video
SHARE

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ അന്വേഷിക്കാനെത്തിയ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മണിക്കൂറുകള്‍ ചിലവഴിച്ച് ശബരിമലയിലെ വീഴ്ചകളും പോരായ്മകളും എണ്ണിയെടുത്തു. നിലയ്ക്കലിൽ ശുചിമുറികൾ പൂർത്തിയാക്കാത്തതിന് എഡിഎമ്മിനെയും തഹസില്‍ദാറെയും മന്ത്രി പരസ്യമായി ശാസിച്ചു.  

 ഓട്ടത്തിനിടെ അദ്ദേഹത്തിന്റെ വാഹനം നിലയ്ക്കലിൽ  ചെളിക്കുഴിയിൽ പുതഞ്ഞു. മന്ത്രിയും ഉദ്യോഗസ്ഥരും വാഹനം തള്ളികയറ്റിയാണ് യാത്ര തുടർന്നത്. വാഹനം അസൗകര്യങ്ങളുടെ ചെളിക്കുഴിയിൽ പൂണ്ടതോടെ  നിലയ്ക്കലിലെത്തുന്ന വിശ്വാസികളുടെ അവസ്ഥ മന്ത്രിക്ക് തുടക്കത്തിൽ തന്നെ ബോധ്യമായി. പൊലീസുകാർക്കൊപ്പം  വാഹനം  തള്ളിക്കയറ്റി പാർക്കിങ് ഗ്രൗണ്ടിലെത്തിയപ്പോഴും നിലയ്ക്കലിലെ ചുമതലയുള്ള ഉദ്യോഗസ്ഥരാരും മന്ത്രിയെ കാണാനെത്തിയില്ല. ശുചി മുറികൾ കാണണമെന്നാവശ്യപ്പെട്ടിട്ടും ദിക്കറിയാതെ പൊലീസുകാർ നട്ടം തിരിഞ്ഞു. 

alphons-kannanthanam-car-1

എഡിഎമ്മും തഹസിൽദാസും ശുചി മുറികളുടെ കണക്ക് പറഞ്ഞപ്പോൾ നേരിൽ കാണണമെന്നായി മന്ത്രി. പ്രവർത്തന സജ്ജമല്ലാത്ത ശുചി മുറി കാണിച്ച് കൊടുത്തപ്പോൾ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശാസന.  

ദേവസ്വം ബോർഡിനും മന്ത്രിയുടെ വിമർശനം.  ശബരിമലവികസനത്തിന് കേന്ദ്രഫണ്ടിൽ നിന്നും 100 കോടി നൽകിയതിന്റെ കണക്ക് സഹിതമായിരുന്നു മന്ത്രിയുടെ പ്രതികരണം. 

kadakampally-kannanthanam-1

ശബരിമലയിലെ പ്രശ്നങ്ങളെ കുറിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് പിന്നീട് വൈകിട്ട്  കണ്ണന്താനം പറഞ്ഞു. ശബരിമല വികസനത്തിന് നൂറ് കോടി രൂപ അനുവദിച്ചില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തെറ്റാണ്. കേന്ദ്രം അനുവദിച്ച തുകയിൽ ഒരു രൂപ പോലും സംസ്ഥാനം ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വികസനത്തിന് 18 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്ന ദേവസ്വം മന്ത്രി കടകംപ്പളളി സുരേന്ദ്രന്റെ പ്രസ്താവന കണക്കുകൾ നിരത്തി കണ്ണന്താനം തളളി. 

alphons-kannanthanam-21
MORE IN BREAKING NEWS
SHOW MORE