വീട്ടമ്മയ്ക്ക് മേൽ ചുവപ്പ് പെയിന്റ് ഒഴിച്ചു; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

cpm-paint-attack
SHARE

തലശ്ശേരി മേഖലകളിൽ സിപിഎം–ബിജെപി സംഘർഷം രൂക്ഷമാകുന്നു. എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവപ്പ് പെയിന്റ് ഒഴിച്ചതിന് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ എരഞ്ഞോളി കച്ചിമ്പ്രംതാഴെ ഷെമിത നിവാസിൽ ശരത്തിന്റെ വീട്ടിൽ കയറി അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചതിനാണ് ഒരു സംഘം സിപിഎം പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തത്. വാളുമായി എത്തിയ അക്രമികൾ രജിത‌യുടെ കഴുത്തിലെ രണ്ടു പവൻ സ്വർണമാല  അപഹരിച്ചതായും ബിജെപി നേതൃത്വം ആരോപിച്ചു.

പ്രദേശത്ത് എഎസ്പി ചൈത്ര തെരേസ ജോൺ, സിഐ: എം.പി. ആസാദ്, എസ്ഐ: എം.അനിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട് എരഞ്ഞോളി പാലത്ത് നേരത്തെ ഇരുകക്ഷികളും തമ്മിൽ സംഘർഷം നിലനിന്നിരുന്നു. കൊളശ്ശേരിയിൽ ബിജെപി നേതാവ് വി.മുരളീധരൻ എംപിയുടെ സഹോദര പുത്രൻ നവനീതിന്(22) മർദനമേറ്റു. ഇതു സംബന്ധിച്ചു കൊളശ്ശേരിയിലെ സോജിത്തിനെതിരെ പൊലീസ് കേസ് എടുത്തു.

MORE IN KERALA
SHOW MORE