"ലളിതം, ഗംഭീരം"; ഒരുക്കങ്ങൾ തുടങ്ങി 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവം

kalolsavam
SHARE

അടുത്തമാസം ഏഴിന് ആരംഭിക്കുന്ന 59ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആലപ്പുഴയില്‍ തുടങ്ങി. ''ലളിതം, ഗംഭീരം " എന്നാണ് പ്രളായനന്തരം നടക്കുന്ന കലോല്‍സവത്തിന്റെ മുദ്രാവാക്യം. മൂന്നുദിവസമായി ചുരുക്കിയ കലോല്‍സവത്തിന് മന്ത്രി ജി.സുധാകരന്‍ ചെയര്‍മാനായി സംഘാടകസമിതി രൂപീകരിച്ചു. 

വലിയതോതിലുള്ള ഉദ്ഘാടന-സമാപന സമ്മേളനങ്ങളും ട്രോഫിക്കുള്ള സ്വീകരണവും ഒന്നും ഇത്തവണ ഉണ്ടാകില്ല. ആർഭാടം ഒഴിവാക്കിയാലും  കുട്ടികളുടെ സർഗ്ഗശേഷി പ്രകടനത്തിന് ഒരു കോട്ടവും തട്ടാത്ത വിധത്തിലാവും നടത്തിപ്പ്. 29 വേദികളിലായി 158 മത്സര ഇനങ്ങളാണ് ഉണ്ടാവുക. ഇതിനായി 12 സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. 14,000 വിദ്യാര്‍ഥികള്‍ കലയുടെ ഉത്സവത്തിൽ മാറ്റുരയ്ക്കും. സ്റ്റേജിനങ്ങൾ മാത്രമാണ് സംസ്ഥാന തലത്തിൽ നടത്തുക. 

കഴിഞ്ഞ വർഷം 6 ദിവസമായിരുന്നു കലോല്‍സവം. പ്രളയത്തിനുശേഷം പരമാവധി അധ്യയനവർഷം നഷ്ടപ്പെടാതിരിക്കാനും ചെലവ് ചുരുക്കാനുമായാണ്  കലോത്സവം മൂന്നുദിവയമായി ചുരുക്കിയത്. ഇത്തവണത്തെ  ലോഗോ, സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മന്ത്രി പ്രകാശനം ചെയ്തു 

MORE IN KERALA
SHOW MORE