കനത്ത മഴയിൽ വ്യാപക നാശനഷ്ടം; ജാഗ്രതാനിർദേശം തുടരുന്നു

rain-road
SHARE

ഇന്നലെ  വൈകുന്നേരം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടായി. മത്സ്യത്തൊഴിലാളികള്‍ ഈ മാസം ഇരുപത് വരെ കലില്‍  പോകരുതെന്ന് മുന്നറിയിപ്പുണ്ട്

ഗജ ചുഴലിക്കാറ്റ് ശക്തികുറഞ്ഞാണ്  വൈകിട്ടോടെ എറണാകുളത്തിനുമീതെ ന്യൂനമര്‍ദമായിരിക്കുന്നത്.  വരുന്ന 24 മണിക്കൂറില്‍  എറണാകുളത്തിന് പുറമെ  തൃശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലും  കനത്തമഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗമുളള കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥങ്ങളില്‍ അതിതീവ്രമഴയുണ്ടാകാം. പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദം വരുന്ന 12 മണിക്കൂറിനുളളില്‍ അറബിക്കലിന് മുകളിലെത്തും. മത്സ്യത്തൊഴിലാളികള്‍ ഈ മാസം ഇരുപത് വരെ കലില്‍  പോകരുതെന്ന് മുന്നറിയിപ്പുണ്ട്.  എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈകിട്ട് കനത്തമഴയും കാറ്റും ലഭിച്ചു. 

എറണാകുളം, ഇടുക്കി ജില്ലകളില്‍ വ്യാപകമായ നാശമുണ്ടായി. ഇടുക്കി വട്ടവട പഴത്തോട്ടത്തിനു സമീപം ഉരുള്‍പൊട്ടി. മുതിരപ്പുഴയാര്‍ കരകവിഞ്ഞു. പഴയ മൂന്നാറിലെ പ്രധാന പാതയില്‍ വെള്ളം കയറി. പെരിയവാര താല്ക്കാലിക പാലം തകര്‍ന്നു.   മുവാറ്റുപുഴ –എറണാകുളം റൂട്ടില്‍ മരങ്ങള്‍ കടപുഴകി ഗതാഗതം തടസപ്പെട്ടു . ആലപ്പുഴ ജില്ലയില്‍ തുറവൂര്‍, അരൂര്‍ ഭാഗത്തും ശക്തമായ കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായി.

MORE IN KERALA
SHOW MORE