വിധിയില്‍ സാവകാശം തേടുമോയെന്ന് യോഗശേഷം പറയാം: എ.പത്മകുമാര്‍

padmakumar-sabarimala
SHARE

ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതിയില്‍ സാവകാശം തേടുമോയെന്ന കാര്യം യോഗത്തിന് ശേഷം പറയാമെന്ന്  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മാധ്യമങ്ങളോട്.  വിധി നടപ്പാക്കാന്‍ സാവകാശം തേടുമോയെന്നത് യോഗത്തിനുശേഷം പറയും. ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമെന്നും എ.പത്മകുമാര്‍ പറഞ്ഞു. യോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കില്ല. 

എന്നാല്‍ ശബരിമല സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് അഞ്ചുമണിക്കൂര്‍ പിന്നിട്ടിട്ടും നെടുമ്പാശേരി വിമാനത്താവളത്തിനു പുറത്തിറങ്ങാനായില്ല. രാവിലെ 4.40നാണ് പുണെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തിയും ആറ് വനിതകളും നെടുമ്പാശേരിയിലെത്തിയത്.  പുറത്തുള്ള ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് തൃപ്തി ദേശായി വിമാനത്താവളത്തില്‍ത്തന്നെ കഴിയുന്നത്.  തൃപ്തി ദേശായിക്കു വേണ്ടി വാഹമോടിക്കാന്‍ വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാരാരും തയാറായില്ല. വഴിയിലുടനീളം പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഡ്രൈവര്‍മാര്‍ അസൗകര്യം അറിയിച്ചത്. 

ഓണ്‍ലൈന്‍ ടാക്സി വിമാനത്താവളത്തിലെത്തിയെങ്കിലും പ്രതിഷേധം കണ്ട് മടങ്ങി. ശബരിമല ദര്‍ശനം നടത്തുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തൃപ്തി ദേശായി. തൃപ്തിയെ വിമാനത്താവളത്തിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തിയെ അനുനയിപ്പിച്ച് തിരികെ അയയ്ക്കാനുള്ള പൊലീസ് നീക്കവും വിജയിച്ചില്ല. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തുടരുകയാണ്.

MORE IN KERALA
SHOW MORE