ആകാംക്ഷ, ഉദ്വേഗം: തലസ്ഥാനത്തെ ചൂടു പിടിപ്പിച്ച് സർവകക്ഷിയോഗം

sabarimala-meeting
SHARE

വിധി നടപ്പാക്കുന്നതില്‍ സാവകാശ ഹര്‍ജിയുണ്ടാകുമോ എന്നതില്‍ രാവിലെ മുതലാരംഭിച്ച ഉദ്വേഗത്തിനും ആകാംഷയ്ക്കും അവസാനമായത് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സര്‍വകക്ഷിയോഗം അവസാനിച്ചതോടെയാണ് .പന്തളം കൊട്ടാരം പ്രതിനിധി മുതല്‍ ദേവസ്വം മന്ത്രി വരെയുള്ളവരുടെ പ്രതികരണങ്ങള്‍ ഇതിനു ആക്കം കൂട്ടി.

സാവകാശഹര്‍ജിയുടെ സാധ്യത  തളളാനാകില്ലെന്ന് ദേവസ്വം കമ്മിഷണര്‍ ചില മാധ്യമങ്ങളോടു പറഞ്ഞതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിയത്. പിന്നാലെ സര്‍വകക്ഷിയോഗത്തിനുമുന്‍പ് എ.കെ.ജി സെന്ററില്‍ മുന്നണി നേതാക്കളുടെ കൂടിക്കാഴ്ചയെന്നറിഞ്ഞ് മാധ്യമങ്ങളെത്തി. 9.45 ഓടെ ദേവസ്വം മന്ത്രി എ.കെ.ജി സെന്ററിലെത്തി.ചര്‍ച്ചക്കുശഷം പുറത്തിറങ്ങിയ കടകംപള്ളി വിശ്വാസ സംരക്ഷണത്തിനുള്ള കാര്യങ്ങളുണ്ടാകുമെന്നു മാത്രം പറഞ്ഞ് മടങ്ങിസാവകാശഹര്‍ജിയും പരിഗണനയിലുണ്ടെന്ന ദേവസ്വം കമ്മിഷണറുടെ പരാമര്‍ശം  ചില മാധ്യമങ്ങളോടു പറഞ്ഞതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിയത്. പിന്നാലെ സര്‍വകക്ഷിയോഗത്തിനുമുന്‍പ് എ.കെ.ജി സെന്ററില്‍ മുന്നണി നേതാക്കളുടെ കൂടിക്കാഴ്ചയെന്നറിഞ്ഞ് മാധ്യമങ്ങളെത്തി. 9.45 ഓടെ ദേവസ്വം മന്ത്രി എ.കെ.ജി സെന്ററിലെത്തി.ചര്‍ച്ചക്കുശഷം പുറത്തിറങ്ങിയ കടകംപള്ളി വിശ്വാസ സംരക്ഷണത്തിനുള്ള കാര്യങ്ങളുണ്ടാകുമെന്നു മാത്രം പറഞ്ഞ് മടങ്ങി.

ഇതിനിടെ സാവകാശഹര്‍ജിയും പരിഗണനയിലുണ്ടെന്ന ദേവസ്വം കമ്മിഷണറുടെ വാദം പൂര്‍ണമായി തള്ളി പ്രസിഡന്റ് രംഗത്തെത്തി. ഇതിനിടിയില്‍ യോഗം ചേര്‍ന്നു യുഡിഎഫ് നിലപാടും പ്രഖ്യാപിച്ചു.

പത്തരയോടെ സര്‍വകക്ഷിയോഗത്തിനു നേതാക്കളെത്തി. ആദ്യമെത്തിയത് ശ്രീധരന്‍പിള്ള,പിന്നാലെ മറ്റു നേതാക്കളും ,മുഖ്യമന്ത്രി എത്തിയതിനുശേഷമാണ് പ്രതിപക്ഷ നേതാവെത്തിയത്. ആദ്യമേ വിധി നടപ്പാക്കേണ്ട ആവശ്യകതയാണ് മുഖ്യമന്ത്രി എഴുതി തയ്യാറാക്കി വായിച്ചത്. നേതാക്കളുടെ പ്രസംഗത്തിനുശേഷവും പിണറായി ഉറച്ചു നിന്നതോടെ യുഡിഎഫ് ചര്‍ച്ച ബഹിഷ്കരിച്ചിറങ്ഹി. പിന്നലെ ബിജെപിയും.

പിന്നാലെ നിലാപാടില്‍ മാറ്റമില്ലെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ഇതോടെ എല്ലാം വ്യക്തമായി.

MORE IN KERALA
SHOW MORE