പേര് മാറ്റിപ്പറഞ്ഞു; ധിക്കാരപൂർവ്വം സംസാരിച്ചു; യുവാവിനെ കയ്യേറ്റം ചെയ്ത പൊലീസ് ന്യായം

kannur-police-15
SHARE

പൊതുസ്ഥലത്ത് പുകവലിച്ച യുവാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് മയ്യിൽ എസ്ഐ രാഘവൻ. പേര് ചോദിച്ചപ്പോള്‍ യഥാർഥ പേര് പറയാതെ മാറ്റിപ്പറഞ്ഞു. ധിക്കാരപൂര്‍വ്വം സംസാരിച്ചു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് എസ്ഐയുടെ വാദം. 

പിഴയടക്കാൻ പണമില്ലെന്നും പിന്നീട് അടയ്ക്കാമെന്നും പറഞ്ഞ യുവാവിനെ പൊലീസ് കയ്യേറ്റം ചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ പാടിക്കുന്നിലാണ് സംഭവം നടന്നത്. യുവാവിന്റെ സുഹൃത്താണ് ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്തത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചു. 

പൊലീസ് ജീപ്പിലെത്തിയ എസ്ഐ പൊതുസ്ഥലത്തുനിന്ന് പുകവലിച്ച യുവാവിനെ ശാസിക്കുകയായിരുന്നു. പിഴയടയ്ക്കാമെന്നും എന്നാൽ കയ്യിലിപ്പോൾ പണമില്ലെന്നും യുവാവ് പറഞ്ഞതോടെ എസ് ഐ വാക്കുതർക്കത്തിലേക്ക് നീങ്ങി. എന്നാൽ തന്റെ ദേഹത്ത് കൈവെയ്ക്കരുതെന്ന് യുവാവ് പറഞ്ഞതോടെ വീണ്ടും യുവാവിന്റെ കഴുത്തിന് പിടിച്ചുതള്ളുന്നതും ഭീഷണിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം.  രസീത് എഴുതി നൽകി ജീപ്പിൽ കയറിയ ശേഷവും തിരികെയിറങ്ങി അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തു.

MORE IN KERALA
SHOW MORE