സൗദി എയര്‍ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യ, എമിറേറ്റസും; കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങൾ

karipur-airport
SHARE

സൗദി എയര്‍ലൈന്‍സിന് പിന്നാലെ കൂടുതല്‍ കമ്പനികള്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുമായി സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. എയര്‍ ഇന്ത്യ, എമിറേറ്റ് വിമാനങ്ങള്‍ക്കും വരും ദിവസങ്ങളില്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സൗദി എയര്‍ലൈന്‍സ് വിമാനം കോഴിക്കോട് നിന്നും ജിദ്ദയിലേക്കും തിരിച്ചും ആഴ്ചയില്‍ ഏഴു സര്‍വീസുകള്‍ വീതമാണ് ഡിസംബര്‍ മൂന്നു മുതല്‍ ആരംഭിക്കുന്നത്. റിയാദിലേക്കും സൗദി എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങുന്നുണ്ട്. ഏറ്റവും ലാഭകരമായ സൗദി സെക്ടറിലേക്ക് സൗദി എയര്‍ലൈന്‍സ് ‌വലിയ വിമാനങ്ങളുമായി കടന്നുവരുന്നതിന് തൊട്ടുപിന്നാലെ എയര്‍ഇന്ത്യയും സര്‍വീസ് ആരംഭിക്കാന്‍ അപേക്ഷ സമര്‍പിപ്പിച്ചിട്ടുണ്ട്. എമിറേറ്റ്സ് അടക്കമുളള വിദേശവിമാന കമ്പനികളും കരിപ്പൂരിലേക്ക് അനുമതി നേടുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കരിപ്പൂര്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തും.  

സൗദി എയര്‍ലൈന്‍സ് നെടുമ്പാശേരിയിലേക്കും തിരുവനന്തപുരത്തേക്കും നിലവിലുളള സര്‍വീസുകള്‍ റദ്ദാക്കിയതാണ് പകരം കരിപ്പൂര്‍ വഴിയാക്കുന്നത്. പുതിയ ജിദ്ദ വിമാനത്തിലേക്കുളള ടിക്കറ്റ് ബുക്കിങ് വരും ദിവസങ്ങളില്‍ ആരംഭിക്കും. വലിയ വിമാനങ്ങളുടെ വരവ് കാര്‍ഗോ മേഖലക്കും ഉണര്‍വാകും. പുതിയ സര്‍വീസുകള്‍ ആരംഭിക്കും മുന്‍പായി പുതിയ ടെര്‍മിനല്‍ കൂടി തുറക്കുന്നത് കരിപ്പൂരില്‍ യാത്രക്കാര്‍ക്കുളള സൗകര്യം ഇരട്ടിയാക്കും.  

MORE IN KERALA
SHOW MORE