നെഞ്ചില്‍ ചവിട്ടിയേ തൃപ്തിയെന്ന ഫെമിനിച്ചി എത്തൂ; വീണ്ടും രാഹുല്‍ ഈശ്വര്‍: വിഡിയോ

rahul-sabarimala-new-fb-video
SHARE

‘ആറു ദിവസം അയ്യപ്പന്റെ പൂങ്കാവനം കാത്ത നമ്മൾ അറുപത് ദിവസം ശബരിമലയ്ക്ക് കാവൽ നിൽക്കണമെന്നാണ് അയ്യപ്പന്റെ തീരുമാനം. അതുകൊണ്ട് ഭക്തൻമാരെല്ലാരും നവംബർ 15 മുതൽ ശബരിമലയിൽ ഉണ്ടാവണം. നമ്മുടെ നെഞ്ചിൽ ചവിട്ടിയെ തൃപ്തി ദേശായിയെ പോലുള്ള ഫെമിനിച്ചികൾ സന്നിധാനത്ത് എത്തൂ...’ ശബരിമലയിൽ സുപ്രീംകോടതിയിൽ നിന്ന് പുതിയ വിധി വന്നശേഷം രാഹുൽ ഇൗശ്വർ പങ്കുവച്ച വാക്കുകളാണിത്. 

സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത് ഭാഗികമായ ഒരു വിജയമാണെന്ന് രാഹുൽ ഇൗശ്വർ അവകാശപ്പെടുന്നു. നവംബർ 15 ന് രാവിലെ പത്തുമണി മുതൽ ഭക്തർ എരുമേലി, സന്നിധാനം, പമ്പ എന്നിവടങ്ങിൽ എത്തിച്ചേരണമെന്നും രാഹുൽ പറയുന്നു. ആറു ദിവസം ശബരിമല കാത്ത നമ്മൾ അറുപത് ദിവസം കൂടി കാവൽ നിൽക്കണമെന്നും ഇതിന് ഘട്ടഘട്ടമായി ഭക്തരെ എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയതായി രാഹുൽ പറയുന്നു. തമിഴ്നാട്, തെലുങ്കാന, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തൻമാരെയും ശബരിമലയിൽ  കാവൽ നിൽക്കാൻ എത്തിക്കും. ഇതിനായുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായും രാഹുൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. വിഡിയോ കാണാം.

വിധി ഇങ്ങനെ: ശബരിമല യുവതീപ്രവേശത്തിൽ റിവ്യു, റിട്ട് ഹർജികൾ സുപ്രീംകോടതി തുറന്ന കോടതിയിൽ വാദം കേൾക്കും. എന്നാൽ, യുവതീപ്രവേശം അനുവദിച്ച വിധി കോടതി  സ്റ്റേ ചെയ്തില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെതാണ് തീരുമാനം.  

മണ്ഡലകാലത്തിനും മകരവിളക്കിനുംശേഷം ജനുവരി 22നാണ് മുഴുവൻ റിവ്യു, റിട്ട്  ഹര്‍ജികളും സുപ്രീം കോടതി തുറന്ന കോടതിയിൽ വാദം കേള്‍ക്കുന്നത്. അനുയോജ്യമായ ബെഞ്ച് വാദം കേൾക്കുമെന്ന് എട്ടു പേജുള്ള ഉത്തരവിൽ പറയുന്നു. എന്നാല്‍ യുവതീപ്രവേശം അനുവദിച്ച വിധി സ്റ്റേ ചെയ്യാന്‍ കോടതി തയാറായില്ല. സ്റ്റേ ഇല്ലെന്ന് സംശയത്തിന് ഇടനൽകാത്ത രീതിയിൽ ഉത്തരവിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിൽ അഞ്ചംഗ  ബെഞ്ച് ചേംബർ സിറ്റിങ് നടത്തിയാണ് തീരുമാനം എടുത്തത്. ഇതോടെ സംസ്ഥാന സർക്കാർ, തിരുവിതംകൂർ ദേവസ്വം ബോർഡ് തുടങ്ങി എല്ലാ കക്ഷികൾക്കും തുറന്ന കോടതിയിൽ നിലപാട് അറിയിക്കാൻ കഴിയും. സെപ്റ്റംബർ 28ന്റെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. ഇതോടെ, യുവതീപ്രവേശം അനുവദിച്ച വിധി അതേപടി നിലനിൽക്കുകയാണ്.

MORE IN KERALA
SHOW MORE