ഇനി കാശു കരുതേണ്ട; കാർഡ് കരുതൂ: സ്മാർട്ടായി കെ.എസ്.ആര്‍.ടി.സി

ksrtc
SHARE

കെ.എസ്.ആര്‍.ടി.സി ബസില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചും ഇനി ടിക്കറ്റെടുക്കാം. ഇതിന് കഴിയുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍  ഉടനെത്തും. ശബരിമല സര്‍വീസുകളിലായിരിക്കും ആധുനിക  ടിക്കറ്റ് മെഷീന്‍ ആദ്യമായി ഉപയോഗിക്കുക. 

  കെ.എസ്.ആര്‍.ടി.സി ബസില്‍ കയറാനും ഇനി കൈയില്‍ കാശുകരുതണ്ട. എ.ടി.എം കാര്‍ഡ് സ്വയ്പ് ചെയ്ത് ടിക്കറ്റെടുക്കാം. ക്രെഡിറ്റ് കാര്‍ഡും നാഷണല്‍ മൊബിലിറ്റി കാര്‍ഡുകളുമെല്ലാം പുതിയ ടിക്കറ്റ് മെഷീനില്‍ ഉപയോഗിക്കാം. ഏഴായിരത്തോളം ടിക്കറ്റ് മെഷീനാണ് വാങ്ങുന്നത്. ശബരിമല തീര്‍ഥാടനകാലത്ത് തന്നെ പുതിയ മെഷീനുകള്‍ ഉപയോഗിക്കാനാകും. പണം മുന്‍കൂറായി അടച്ച് സ്മാര്‍ട്ട് സീസണ്‍ കാര്‍ഡുകളും വാങ്ങാം. സിംകാര്‍ഡ് ഉപയോഗിച്ചാണ് നെറ്റ് കണക്ഷന്‍.

നിലവിലുള്ള ടിക്കറ്റ് മെഷീനേക്കാള്‍ വലിപ്പക്കുറവും ബാറ്ററി ബാക് അപും പുതിയ ടിക്കറ്റ് മെഷീനിനുണ്ട്. നാലുകമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്.ഈയാഴ്ച തന്നെ കരാറാകും. സമയപരിധി കഴിഞ്ഞ ടിക്കറ്റ് മെഷീനുകളാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇതാകട്ടെ മിക്കസമയവും പണിമുടക്കും. വര്‍ഷം മൂവായിരം രൂപ വീതമാണ് ഒാരോ ടിക്കറ്റ് മെഷീനുകളുടേയും അറ്റകുറ്റപ്പണിക്ക് മാറ്റിവയ്ക്കേണ്ടിവരുന്നത്. 

MORE IN KERALA
SHOW MORE