സംഘപരിവാർ ഭീഷണി ഭയപ്പെടുത്തുന്നില്ല; ആ വാക്യം എന്റേതല്ല; സുനിൽ പി ഇളയിടം

sunil-p-ilayidam-explanation
SHARE

"മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക" എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാചകം തൻറേതല്ലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരൻ സുനിൽ പി ഇളയിടം രംഗത്ത്. സംഘപരിവാർ ഭീഷണി പുതിയതല്ലെന്നും അത് തന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ‌ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം: 

''പ്രിയ സുഹൃത്തുക്കളെ,

"മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക" 

ഇങ്ങനെ ഒരു വാക്യം എന്റെ പേരിൽ പലരും പ്രചരിപ്പിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നതു കണ്ടു. അത് എന്റെ വാക്കുകളല്ല. എങ്ങനെനെയോ പ്രചരിച്ചു തുടങ്ങിയതാണ്. അത്തരം അതിശക്തിയും പുരുഷബലവും നിറഞ്ഞ വാക്കുകൾ എന്റെ പ്രകൃതത്തിന്റെ ഭാഗമേയല്ല. അത് ഒഴിവാക്കണം എന്ന് പ്രിയ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.

സംഘപരിവാർ ഭീഷണി പുതിയതല്ല. അതെന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല.  ഭയപ്പെടുത്തുകയുമില്ല. അത് ഞാൻ അതിധീരനായതു കൊണ്ടല്ല.

അവർക്കെതിരായ സമരത്തിന്റെ അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉള്ള ഉറച്ച ബോധ്യം കൊണ്ടു മാത്രം. മൈത്രിയും കരുണയും കൊണ്ട് കെട്ടിപ്പടുക്കേണ്ടതാണ് ലോകം എന്ന ഉത്തമ ബോധ്യം കൊണ്ടു മാത്രം.

പിന്തുണ അറിയിക്കുകയും വിളിക്കുകയും ചെയ്ത എല്ലാവരോടും നിറയെ സ്നേഹം.

വിശദമായി പിന്നീട് എഴുതാം

എല്ലാവരോടും നിറയെ സ്നേഹം''. 

ശബരിമല യുവതി പ്രവേശ വിഷയത്തിൽ അനൂകൂലമായി പ്രസംഗിക്കുന്ന സുനിൽ പി ഇളയിടത്തെ കണ്ടാൽ കല്ലെറിഞ്ഞു കൊല്ലണമെന്ന ആഹ്വാനവുമായി ഫെയ്സ് ബുക്കിൽ യുവാവ് രംഗത്തെത്തിയിരുന്നു. 'സുദർശനം' എന്ന സംഘപരിവാർ അനുകൂല ഫേസ്ബുക്ക് പേജ് സുനിൽ പി ഇളയിടത്തിനെതിരായി പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷമാണ് ഭീഷണി. സംഘപരിവാർ അനുകൂല പ്രചാരണം നടത്തുന്ന അടൂർ സ്വദേശിയായ ശ്രീവിഷ്ണു എന്നയാളാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്. 

നുണകൾ ആവർത്തിക്കുന്ന സുനിൽ പി ഇളയിടം ഭൂമിക്ക് ഭാരമാണെന്നും ഇയാൾ കമന്റിനൽ എഴുതിയിട്ടുണ്ട്. ശബരിമലയ വിഷയത്തിൽ സുനിൽ പി ഇളയിടത്തിന്റെ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വസ്തുതകൾ നിരത്തി സുനിൽ പ്രസംഗിക്കുന്നതാണ് സംഘപരിവാരത്തെ ചൊടിപ്പിക്കുന്നത്.

MORE IN KERALA
SHOW MORE