ബസ്സിന്റെ നിയന്ത്രണം നഷ്ടമായി; മൺതിട്ടയിൽ ഇടിപ്പിച്ചുനിർത്തി അപകടം ഒഴിവാക്കി ഡ്രൈവർ

accident-idukki
SHARE

ചെറുതോണി കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് റോഡരികിലെ മൺതിട്ടയിൽ ഇടിപ്പിച്ചുനിർത്തി ഡ്രൈവർ അപകടം ഒഴിവാക്കി. ചെറുതോണിയിൽനിന്നു തൊടുപുഴയ്ക്ക് പോകുകയായിരുന്ന ബസാണ് ചേലച്ചുവട്–വണ്ണപ്പുറം റോഡിൽ മുണ്ടൻമുടി കമ്പകക്കാനത്തിനു സമീപം ബ്രേക്ക് നഷ്ടമായി അപകടത്തിൽപെട്ടത്. ബസിൽ 80 യാത്രക്കാരുണ്ടായിരുന്നു. 

നാട്ടുകാരൻ കൂടിയായ ഡ്രൈവർ ടി.കെ.ബിജു മനസ്സാന്നിധ്യം കൈവിടാതെ പ്രവർത്തിച്ചതിനാലാണ് ദുരന്തം ഒഴിവായതെന്ന് യാത്രക്കാർ പറയുന്നു. അപകടസ്ഥലത്തിനു സമീപം കഴിഞ്ഞ വർഷം ലോറി റോഡരികിലെ വീടിനു മുകളിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചിരുന്നു. കെടുംവളവുകളും കുത്തിറക്കങ്ങളും നിറഞ്ഞ റോഡിന്റെ ശോച്യാവസ്ഥ മൂലം ചേലച്ചുവട്–വണ്ണപ്പുറം റോഡിൽ അപകടങ്ങൾ പതിവാണ്.  

MORE IN KERALA
SHOW MORE