'മീശ'യോടുള്ള രോഷം 'ഡിസി'യോടും; പറമേക്കാവിൽ പുസ്തകമേളയ്ക്കെതിരെ പ്രതിഷേധം

paramekav-protest
SHARE

തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിന്റെ അഗ്രശാല ഡി.സി. ബുക്സിന് പുസ്തകമേളയ്ക്കു നല്‍കുന്നതിന് എതിരെ ഭക്തരുടെ പ്രതിഷേധം. പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പില്‍ പ്രതിഷേധിച്ച ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മീശ നോവല്‍ പ്രസിദ്ധീകരിച്ച ഡി.സി. ബുക്സിന്റെ പുസ്തകമേള നടത്താന്‍ ക്ഷേത്രം അഗ്രശാല അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പാറമേക്കാവ് ദേവസ്വത്തിന്റെ മുന്‍ ഭാരവാഹികളും ഭക്തരുമാണ് പ്രതിഷേധവുമായി അണിനിരന്നത്. അഗ്രശാല അനുവദിച്ചു നല്‍കിയതിനാല്‍ തീരുമാനം മാറ്റാന്‍ കഴിയില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ നിലപാട് എടുത്തു. ഈ തീരുമാനം തിരുത്തണമെന്നായിരുന്നു ദേശക്കാരുടെ ആവശ്യം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

വിവാദ നോവല്‍ അഗ്രശാലയില്‍ വില്‍ക്കില്ലെന്ന് രേഖാമൂലം ഡി.സി. ബുക്സ് പാറമേക്കാവ് ദേവസ്വത്തിന് എഴുതി നല്‍കി. ഇതു പുസ്തക മേള നടക്കുന്ന അഗ്രശാലയില്‍ പ്രദര്‍ശിപ്പിക്കണമെന്ന േദശക്കാരുടെ ആവശ്യം ദേവസ്വം നേതൃത്വം അംഗീകരിച്ചു. ഇനി മുതല്‍, ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെ അഗ്രശാല അനുവദിക്കരുതെന്നാണ് ദേശക്കാരുടെ ആവശ്യം.

MORE IN KERALA
SHOW MORE